Latest NewsKeralaNews

ബാർകോഴ കേസ്; ബിജു രമേശിൻ്റെ കോടതിയിലെ രഹസ്യമൊഴി പുറത്ത്

രമേശ് ചെന്നിത്തലയ്ക്ക് ബാറുടമകൾ ഒരു കോടി രൂപ നൽകിയ കാര്യവും ഈ മൊഴിയിൽ പറയുന്നില്ല

തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ ആൻഡ് ബാർ അസോസിയേഷൻ മുൻ ഭാരവാഹി ബിജു രമേശിൻ്റെ രഹസ്യ മൊഴി പുറത്തായി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ സിആർപിസി 164 വകുപ്പ് പ്രകാരം 2015 മാർച്ച് 30-ന് ബിജു രമേശ് നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മുൻആരോഗ്യമന്ത്രി വി എസ് ശിവകുമാറും തിരുവനന്തപുരം സെൻട്രൽ എംഎൽഎയുമായ വി.എസ്.ശിവകുമാറിന് പണം നൽകിയ കാര്യം ബിജു രമേശ് കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നില്ല. രമേശ് ചെന്നിത്തലയ്ക്ക് ബാറുടമകൾ ഒരു കോടി രൂപ നൽകിയ കാര്യവും ഈ മൊഴിയിൽ പറയുന്നില്ല. ശിവകുമാറിനും രമേശ് ചെന്നിത്തലയ്ക്കും ബാറുടമകളിൽ നിന്നും ശേഖരിച്ച പണം കൈമാറിയിരുന്നുവെന്ന് നേരത്തെ ബിജു രമേശ് ആരോപണം ഉയർത്തിയിരുന്നു.

പക്ഷെ അതിനു മുൻപ് വിജലൻസ് എസ്.പി എസ്.സുകേശന് നൽകിയ മൊഴിയിൽ ബിജു രമേശ് ഇക്കാര്യം പറഞ്ഞിരുന്നില്ല. വിജിലൻസിനോട് താൻ എല്ലാ കാര്യവും മൊഴിയായി നൽകിയിരുന്നുവെന്നും എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശൻ ഈ മൊഴി രേഖപ്പെടുത്തിയില്ലെന്നുമാണ് ബിജു രമേശ് വാദിക്കുന്നത്.

പക്ഷെ കോടതിയിൽ സ്വന്തമായി നേരിട്ട് നൽകിയ മൊഴിയിലും ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനും പണം നൽകിയതിനെക്കുറിച്ച് ബിജു രമേശ് പരാമർശിക്കാതിരുന്നത് ഏറെ ദുരൂഹതകൾക്ക് വഴി തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ കെഎം മാണി ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതോടെയാണ് ബാർകോഴ കേസിലെ അന്വേഷണം നിശ്ചലമായതെന്ന് ബിജു രമേശ് ആരോപണം ഉയർത്തിയിരുന്നു.എന്തായാലും ബിജു രമേശ് ഇപ്പോൾ വെളിപ്പെടുത്തിയതിനെ പിന്നിലെ സാഹചര്യം എന്തായാലും ഏറെ ചർച്ച വിഷയമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button