KeralaLatest NewsNews

കെഎസ്എഫ്ഇ റെയ്ഡ്, ഇനി വിവാദത്തിനില്ല : വിജിലന്‍സ് പിന്‍വാങ്ങിയതിനു പിന്നാലെ മന്ത്രി തോമസ് ഐസകും

തിരുവനന്തപുരം : കെ.എസ്.എഫ്.ഇയിലെ റെയ്ഡില്‍ ഇനി വിവാദത്തിനില്ലെന്ന് മന്ത്രി തോമസ് ഐസക്. വിവാദം തുടരാന്‍ ഇനി ആഗ്രഹമില്ല. കെ.എസ്.എഫ്.ഇയെപ്പറ്റി മാധ്യമങ്ങളില്‍ വന്ന പോരായ്മകള്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ തിരുത്തും. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇ.ഡിയെ ഉപയോഗിച്ച് ഊരാളുങ്കലിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും ഐസക്. വിഷയത്തില്‍ വിജിലന്‍സ് മെല്ലെപ്പോക്കിലേക്ക് മാറിയതിന് പിന്നാലെയാണ് ധനമന്ത്രിയും പിന്നോട്ടായുന്നത്.

Read Also : രാഷ്ട്രീയ എതിരാളികള്‍ കര്‍ഷകരില്‍ ‘ഭയം വിതയ്ക്കുന്നു’ : കര്‍ഷകരെ യാഥാര്‍ത്ഥ്യം പറഞ്ഞ് മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

അതേസമയം, സഭയില്‍ വെയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്നാരോപിച്ചുള്ള അവകാശലംഘന നോട്ടിസില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നു മന്ത്രി തോമസ് ഐസക്ക്. കരട് റിപ്പോര്‍ട്ടാണ് എന്ന് കരുതി താന്‍ വിവരങ്ങള്‍ പുറത്തുപറഞ്ഞതെന്ന പരസ്യനിലപാടുതന്നെ സ്പീക്കര്‍ക്കുള്ള വിശദീകരണത്തിലും ഐസക് ആവര്‍ത്തിച്ചു. സ്പീക്കറുടെ നോട്ടീസിന് വിശദീകരണം നല്‍കിയശേഷമായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ പ്രതികരണം. എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടാലും അംഗീകരിക്കും. അവസരം തന്നാല്‍ കൂടുതല്‍ വിശദീകരണം നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button