Latest NewsNewsIndiaEntertainment

ഗർഭിണിയായ അനുഷ്കയും വിരാടിന്റെ തലകുത്തിനിർത്തലും; ശിഷ്ടകാലം കിടപ്പിലാകും, പാരാപ്ലീജിയ ചില്ലറക്കാരനല്ല!

പൂർണ്ണ ​ഗർഭിണിയായ ഒരാൾ ചെയ്യരുത് എന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ഡോ സുൾഫി നൂഹു,

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം ഏറെ ഹിറ്റായ ചിത്രമായിരുന്നു വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്കയെ തല കുത്തനെപിടിച്ചു യോ​ഗ ചെയ്യുന്നു എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ചില മുൻനിര പത്രങ്ങളടക്കം ഇത് വലിയ രീതിയിൽ ഒന്നാം പേജിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു, എന്നാൽ ഇത്തരത്തിൽ പൂർണ്ണ ​ഗർഭിണിയായ ഒരാൾ ചെയ്യരുത് എന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ഡോ സുൾഫി നൂഹു, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരളത്തിലെ വൈസ് പ്രസിഡന്റാണ് ഡോ.സുള്‍ഫി നൂഹ്.

കുറിപ്പ് കാണാം…………

 

പ്രിയപ്പെട്ട കോഹ്ലി
——————————-
ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു!
സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു.
വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്.
ഈ ഷോർട്ട് വളരെ ക്രൂരമായിപ്പോയി.

ഭാര്യയോട് മാത്രമല്ല കുട്ടിയോടും.
ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.
ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം.

ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം.
കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.
എന്നാലും കോഹ്ലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു.
ഡോ സുൽഫി നൂഹു.

https://www.facebook.com/drsulphi.noohu/posts/4118040408212648

shortlink

Related Articles

Post Your Comments

Related Articles


Back to top button