KeralaLatest NewsNews

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് സർക്കാർ

കൊച്ചി : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് നൽകിയിരുന്ന സ്കോളര്‍ഷിപ് തുക വെട്ടിക്കുറച്ച് സർക്കാർ. കോവിഡിന്റെ പേരിലാണ് സർക്കാർ തുക വെട്ടിക്കുറച്ചിരിക്കുന്നത്. കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാൻ യാത്രാബത്ത എന്ന നിലയിൽ അനുവദിച്ചിരുന്ന 12,000 രൂപ നൽകേണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നിർദേശം.

സ്‌കൂളുകൾ അടച്ചതിനാൽ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കാൻ വേണ്ടി പല രക്ഷിതാക്കളും ജോലിക്കു പോകാതിരിക്കുമ്പോഴാണ് സർക്കാരിന്റെ ഈ നടപടി.യൂണിഫോം അലവൻസായ 1,500 രൂപയും വെട്ടിക്കുറയ്ക്കാൻ നീക്കമുണ്ട്. സ്‌കൂൾ അടച്ചതിനാൽ ഇതൊന്നും വേണ്ടെന്നാണ് സർക്കാർ പറയുന്നത്.

ഇവരുടെ ഓൺലൈൻ പഠനത്തിന് വേണ്ടി വരുന്ന അധികച്ചെലവും സർക്കാർ പരിഗണിച്ചില്ല. ഭിന്നശേഷി വിദ്യാർഥികളെ പരിചരിക്കാൻ സാമൂഹിക നീതി വകുപ്പ് ആശ്വാസകിരണം എന്നപേരിൽ നൽകിയിരുന്ന 600 രൂപ മുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കുട്ടികൾക്ക് കിട്ടുന്ന തുച്ഛമായ തുക ഇല്ലാതാക്കിയത് ശരിയാണോയെന്ന് സർക്കാർ ആലോചിക്കണമെന്നും ഇവരുടെ അമ്മമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button