Latest NewsIndiaInternational

ഏഷ്യന്‍ മേഖലയിലെ ഭീകരത : ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സില്‍ സംവിധാനത്തെ ഇനി ഇന്ത്യ-റഷ്യ സംയുക്ത സംവിധാനം നയിക്കും

ഭീകരര്‍ ഭീഷണിയായിട്ടുള്ള എല്ലാ മേഖലകളിലും വ്യത്യസ്ത ടീമുകളെ ഇന്ത്യയും റഷ്യയും തയ്യാറാക്കുമെന്നതാണ് പ്രധാന സവിശേഷതയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ന്യൂഡല്‍ഹി: ഏഷ്യന്‍ മേഖലയിലെ ഭീകരസംഘടനകളെ തകര്‍ക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും ഒരുങ്ങുന്നു. ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സിലിന്റെ ആഗോളഭീകരതയ്‌ക്കെതിരായ മേഖലാദൗത്യമാണ് ഇന്ത്യയും റഷ്യയും സംയുക്തമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചി രിക്കുന്നത്. ഭീകരര്‍ ഭീഷണിയായിട്ടുള്ള എല്ലാ മേഖലകളിലും വ്യത്യസ്ത ടീമുകളെ ഇന്ത്യയും റഷ്യയും തയ്യാറാക്കുമെന്നതാണ് പ്രധാന സവിശേഷതയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സഭയുടെ മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടേയും വിദേശകാര്യ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. റഷ്യയ്ക്കായി വിദേശകാര്യ സഹമന്ത്രി സെര്‍ജീ വാസിലേവിച്ചും ഇന്ത്യയ്ക്കായി വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപുമാണ് പങ്കെടുത്തത്.

read also: പട്ടേല്‍ പ്രതിമ: ടിക്കറ്റ് വരുമാനത്തില്‍ നിന്നുള്ള കോടികളുടെ തിരിമറിയുമായി ഏജന്‍സി : പോലീസ് കേസ്

ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സില്‍ അതീവഗൗരവ പ്രാധാന്യം നല്‍കുന്ന അന്താരാഷ്ട്രഭീകര വിഷയങ്ങളെ പരിഹരിക്കുന്നതിനാണ് ഇന്ത്യയുടേയും റഷ്യയുടേയും സഹായം ആവശ്യപ്പെട്ടത്. ഇന്ത്യ സുരക്ഷാ കൗണ്‍സിലില്‍ 2021-22 വര്‍ഷം നിര്‍ണ്ണായക സ്ഥാനം വഹിക്കാനൊരുങ്ങുന്നതിന്റെ ആശംസകളും റഷ്യ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button