KeralaLatest NewsNews

നിങ്ങള്‍ വിചാരിച്ചാല്‍ കേരളത്തില്‍ താമര വിരിയും, മാറ്റം അനിവാര്യമായിരിക്കുന്നു : ജനങ്ങളോട് മനസ് തുറന്ന് സുരേഷ്‌ഗോപി എം.പി

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ഇതോടെ സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണവും അവസാനഘട്ടത്തിലെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനിലെയും മുന്‍സിപാലിറ്റികളിലേയും സ്ഥാനാര്‍ത്ഥികള്‍ക്കായി നടനും എം.പിയുമായ സുരേഷ് ഗോപിയും പ്രചാരണ രംഗത്തിറങ്ങിയിട്ടുണ്ട്.

Read Also : രാജ്യത്ത് ഇനി ആശ്വാസ ദിനങ്ങൾ; കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ എത്തുമെന്ന് പ്രധാനമന്ത്രി

ആറ്റിങ്ങല്‍ മുന്‍സിപാലിറ്റിയിലേയ്ക്കുള്ള 31 സ്ഥാനാര്‍ത്ഥികള്‍ക്കായാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രചാരണത്തിനിറങ്ങിയത്. ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ബിജെപി സ്ഥാനാര്‍ത്ഥികളെന്ന് സുരേഷ് ഗോപി പറഞ്ഞു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലേയ്ക്കുള്ള 31 സ്ഥാനാര്‍ത്ഥികളെ ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം’, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

വോട്ടര്‍മാര്‍ ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും വരില്ലെന്നും രണ്ടും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘നിങ്ങള്‍ വിചാരിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാവുക. സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറന്നേക്കൂ. എല്ലാ വാര്‍ഡുകളിലും ബിജെപി ജയിച്ചു വരും. എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.2015ലെ തെരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാന്‍ ശ്രമിച്ചു. തിരിച്ച് ഒടിച്ചില്ല. പക്ഷെ ഒടിച്ചവന്മാരുടെയെല്ലാം നടു ഒടിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടറിയേറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ജനങ്ങള്‍ക്കുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button