Latest NewsKeralaNattuvarthaNews

വോട്ട് ചോദിച്ചെത്തിയ സഖാക്കളെ അമ്മമാർ ഓടിക്കുന്ന കാഴ്ച; വൈറൽ വീഡിയോ

ഇപ്പൊ നിനക്ക് എന്റെ വോട്ട് വേണമല്ലേ? - സി പി എം പ്രവർത്തകരോട് വീട്ടമ്മ

തെരഞ്ഞെടുപ്പ് പ്രചരണ സമയം വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർത്ഥികളോട് കേരളത്തിലെ ജനങ്ങൾ പ്രത്യേകിച്ച് അമ്മമാർ ചില ചോദ്യങ്ങളൊക്കെ ചോദിച്ച് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഇരുമുന്നണികളും നടത്തിവന്ന പൊള്ളയായ വാഗ്ദാനപെരുമഴയിൽ അന്ധമായി വിശ്വസിച്ച് അവർക്ക് വോട്ട് ചെയ്ത ഒരുപാട് വീട്ടമ്മമാർ ഉണ്ട്. അവരെല്ലാം ഇക്കുറി മാറി ചിന്തിച്ച് തുടങ്ങി. അതിന്റെ ഫലമെന്നോണമാണ് വോട്ട് ചോദിച്ചെത്തുന്നവരോട് ഇത്രയും നാൾ ചെയ്തുവന്ന അനീതികൾ വീട്ടമ്മമാർ മുഖത്ത് നോക്കി ചോദിക്കുന്നത്.

Also Read: യു ഡി എഫ് സ്ഥാനാർത്ഥിയോട് വാടക വീടൊഴിയാൻ സി പി എം നേതാവ് ആവശ്യപ്പെട്ടതായി പരാതി

കറുകപുത്തൂർ പൊരുത ഭാഗത്തെ 15ആം വാർഡിൽ നടന്ന അത്തരമൊരു മനോഹര ദൃശ്യമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാകുന്നത്. വോട്ട് ചോദിച്ചെത്തിയ സി പി എം പ്രവർത്തകരോട് ഒരു വീട്ടമ്മ ചോദിക്കുന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണ്. വാക്കുകളൊന്നും പാലിക്കാതെ അധികാരത്തിലിരുന്ന് തെരഞ്ഞെടുപ്പ് സമയമാകുമ്പോൾ ഉളുപ്പില്ലാതെ വീണ്ടും വോട്ട് ചോദിച്ച് വീട്ടുപഠിക്കലെത്തുന്ന ഇത്തരക്കാരോട് ഈ വീട്ടമ്മ ചോദിച്ചത് പോലെ ചോദ്യങ്ങൾ ചോദിച്ചാലേ കാര്യങ്ങൾ നടക്കൂ. വീട്ടമ്മയുടെ വാക്കുകൾ:

Also Read: പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണം; തോമസ് ഐസക്കിനു താക്കീതുമായി സി പി എം കേന്ദ്ര നേതൃത്വം

‘മരിക്കുന്ന വരെ ഞാൻ നിനക്ക് വോട്ട് ചെയ്യില്ല. വീട് വെയ്ക്കുന്ന ആവശ്യത്തിന് എത്ര തവണ നിങ്ങളുടെ ഒക്കെ അടുത്ത് കയറി ഇറങ്ങി ഞാൻ. പെൻഷൻ കൊണ്ട് ജീവിക്കുന്നതാ. അതെനിക്ക് പഞ്ചായത്ത് നൽകുന്നതാ. എന്തായാലും വോട്ട് ഞാൻ ചെയ്യുന്നത്. ആർക്ക് വേണമെന്ന് ഞാൻ തീരുമാനിച്ചോളാം. നിങ്ങളെ കൊണ്ട് ആയിരം വട്ടം ഞാൻ പുറകേ നടന്നിട്ടുണ്ട്. എനിക്ക് വീടൊന്ന് ശരിയാക്കി തരാൻ പറഞ്ഞിട്ട്, അപ്പോൾ നിങ്ങളെന്നോട് ചോദിച്ചത് ‘സ്വന്തം പേരിൽ സ്ഥലമുണ്ടോന്ന്‘ലേ. എന്നിട്ട് ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്?. വോട്ട് കിട്ടണം, അതിനാ ഈ വരവ് ലേ. അടച്ചുറപ്പില്ലാത്ത വീടാണ്, അതൊന്നു ശരിയാക്കി തരാൻ നിങ്ങൾക്ക് ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ?‘ – ഇങ്ങനെ പോകുന്ന അമ്മയുടെ വാക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button