NattuvarthaLatest NewsKeralaNews

പാലം വിഴുങ്ങികള്‍ എന്തിന് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയുന്നു?, ദില്ലിയിലെ കർഷകരെ ഓർമ്മിക്കൂ; ജോയ് മാത്യു

കേരളത്തില്‍ സ്വര്‍ണക്കടത്തും 'വമ്പന്‍ സ്രാവിനെ' പിടിക്കലുമാണ് ചര്‍ച്ചയെന്ന് നടന്‍ ജോയ്

ഇന്ന് ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുമ്പോഴും കേരളത്തില്‍ സ്വര്‍ണക്കടത്തും ‘വമ്പന്‍ സ്രാവിനെ’ പിടിക്കലുമാണ് ചര്‍ച്ചയെന്ന് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം പുറത്ത് വന്നത്.

സ്വർണ്ണം ആരെങ്കിലും കടത്തട്ടെ, വമ്പൻ സ്രാവുകളുടെ പേരുകൾ ആർക്ക് വേണം !മുദ്രവെച്ച കവറിനുള്ളിൽ അവർ കിടന്ന് ശ്വാസം മുട്ടട്ടെ.

അതിനേക്കാൾ വമ്പൻമാർ മുദ്രവെക്കാത്ത കവറിൽ പുറത്ത് വിലസുന്നു.പാലം വിഴുങ്ങികൾക്ക് സ്വർണ്ണം വിഴുങ്ങികളെ കുറ്റം പറയാൻ എന്തവകാശം ?

ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവർക്കേ അറിയൂ, ആ തണുപ്പിലാണ് മണ്ണിൽ പണിയെടുക്കുന്ന കർഷകർ കൂടും കുടുംബവും വിട്ട് വിശന്നും തളർന്നും ജലപീരങ്കികളും വെടിയുണ്ടകൾക്കും മുന്നിൽ ജീവൻ പണയം വെച്ചു സമരം ചെയ്യുമ്പോൾ -അതും ഈ കൊറോണക്കാലത്ത് നമ്മൾ ചാനലിൽ ഇരുന്നു വമ്പൻ സ്രാവിനെ പിടിക്കുന്ന ചർച്ചകളിൽ അഭിരമിക്കുന്നുവെന്ന് ജോയ് മാത്യു കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…..

സ്വർണ്ണം ആരെങ്കിലും കടത്തട്ടെ
വമ്പൻ സ്രാവുകളുടെ പേരുകൾ ആർക്ക് വേണം !
മുദ്രവെച്ച കവറിനുള്ളിൽ അവർ കിടന്ന് ശ്വാസം മുട്ടട്ടെ.

അതിനേക്കാൾ വമ്പൻമാർ
മുദ്രവെക്കാത്ത കവറിൽ പുറത്ത് വിലസുന്നു.

പാലം വിഴുങ്ങികൾക്ക്
സ്വർണ്ണം വിഴുങ്ങികളെ കുറ്റം പറയാൻ എന്തവകാശം ?
അതിനാൽ അത് വിട് .

ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവർക്കേ അറിയൂ
ആ തണുപ്പിലാണ് മണ്ണിൽ പണിയെടുക്കുന്ന കർഷകർ
കൂടും കുടുംബവും വിട്ട്

വിശന്നും തളർന്നും
ജലപീരങ്കികളും വെടിയുണ്ടകൾക്കും മുന്നിൽ
ജീവൻ പണയം വെച്ചു സമരം ചെയ്യുമ്പോൾ -അതും ഈ കൊറോണക്കാലത്ത് –

നമ്മൾ ചാനലിൽ ഇരുന്നു വമ്പൻ സ്രാവിനെ പിടിക്കുന്ന ചർച്ചകളിൽ അഭിരമിക്കുന്നു !
മാറാരോഗം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു !
നാണം വേണം നാണം ..

shortlink

Related Articles

Post Your Comments

Related Articles


Back to top button