Life Style

ജീവിതത്തിന്റെ ഭാഗമാക്കൂ ഈ 3 ജ്യൂസുകള്‍

ഈ 3 ജ്യൂസുകള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റു ആരോഗ്യം നിലനിര്‍ത്താം.

1. നെല്ലിക്ക ജ്യൂസ്

നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്. നെല്ലിക്കയുടെ രോഗശമന സാധ്യതകളെ കുറിച്ച് അറിയാവുന്നവര്‍ എത്ര പേരുണ്ട്. അതും നെല്ലിക്ക ജ്യൂസ് അടിച്ചു കുടിച്ചാല്‍. നെല്ലിക്ക -ജ്യൂസ് അടിക്കാനാണ് ബുദ്ധിമുട്ട്. അതിന് രുചി പകരുക എന്നത് അതിലേറെ പാടുള്ള കാര്യവും. എന്നാല്‍, ഈ ബുദ്ധിമുട്ടുകള്‍ എല്ലാം മാറ്റിവച്ച് ദിവസേന ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ അതുതരുന്ന ആരോഗ്യഗുണം ചില്ലറയൊന്നുമല്ല.

ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും ഉതകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ കുറച്ച് ഹൃദ്രോഗങ്ങളെ അകറ്റാന്‍ നെല്ലിക്ക സഹായിക്കും. ശ്വസനപ്രശ്നങ്ങള്‍ ഉണ്ടാവില്ല. ആസ്ത്മ പോലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. ഗ്യാസ്ട്രിക് പ്രശ്നം, ദഹന പ്രക്രിയയെ സഹായിക്കല്‍ തുടങ്ങിയവയും നെല്ലിക്കയുടെ ഗുണങ്ങളായി എണ്ണിയെടുക്കാം.

2. പാവയ്ക്കാ ജ്യൂസ്

കയ്പ്പക്ക എന്നും പാവയ്ക്ക എന്നും പേരില്‍ കേരളത്തില്‍ അറിയപ്പെടുന്ന ഭക്ഷ്യവിഭവമാണ്. എന്നാല്‍, ഇതിന്റെ കയ്പ്പു രസം പാവയ്ക്ക പാചകം ചെയ്യുന്നതില്‍ നിന്ന് പലരെയും അകറ്റുന്നു. തോരനായും മെഴുക്കു വരട്ടിയായും ഇത് പാചകം ചെയ്ത് കഴിക്കാറുണ്ട്. എന്നാലും കയ്പ്പു രസം കാരണം പാവയ്ക്ക ജ്യൂസ് അടിച്ചു കുടിക്കാന്‍ ആരും തയ്യാറാകില്ല. കരള്‍ രോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങളെ അകറ്റാനും അത്യുത്തമമാണ് പാവയ്ക്ക ജ്യൂസ്. ഇതു കുടിക്കുന്നത് കോശങ്ങള്‍ ശരിയായ അളവില്‍ പഞ്ചസാരയെ ഉള്‍ക്കൊള്ളാന്‍ ഇടയാക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. മൂത്രാശയത്തിലെ കല്ലുകള്‍ അകറ്റാനും പാവയ്ക്ക ജ്യൂസിനു കഴിയും . ചര്‍മ രോഗങ്ങളുടെ ചികിത്സയ്ക്കും പാവയ്ക്ക ജ്യൂസ് നല്ലതാണ്.

3. കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ് ഒരു കവിള്‍ എങ്കിലും ഇറക്കുക എന്നത് ലോകത്തിലെ ഏറ്റവും സാഹസമേറിയ കാര്യമാണ്. എന്നാല്‍, ദഹനപ്രക്രിയയ്ക്ക് ഇതിലും വലിയ ജ്യൂസ് മറ്റൊന്നുമില്ല. മുടിയുടെ ആരോഗ്യത്തിനും തിളങ്ങുന്ന ചര്‍മ്മത്തിനും അത്യുത്തമമാണ് കറ്റാര്‍വാഴ എന്നത് പൊതുവായ സത്യം. സ്‌കിന്‍ ഇന്‍ഫെക്ഷനുകള്‍, തൊലിപ്പുറത്തുണ്ടാകുന്ന ചൊറി തുടങ്ങിയ പ്രശ്നങ്ങള്‍ക്കും മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് കറ്റാര്‍വാഴ ജ്യൂസ്. വൈറ്റമിന്‍ ബി, സി, ഇ എന്നിവ ധാരാളമായി ശരീരത്തില്‍ എത്തുന്നതിനും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ നോക്കാനും പ്രമേഹ നിയന്ത്രണത്തിനും നല്ലതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button