Latest NewsIndiaInternational

‘ലക്‌ഷ്യം നരേന്ദ്രമോദി’, ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തകർത്ത ഭീകര പരിശീലന ക്യാമ്പുകൾ ജെയ്‌ഷെ മുഹമ്മദ് പുനരാരംഭിച്ചു

2019, ഫെബ്രുവരി 14 ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ഇസ്ലാമാബാദ് : ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തകർത്ത ഭീകര പരിശീലന ക്യാമ്പുകൾ ജെയ്‌ഷെ മുഹമ്മദ് പുനരാരംഭിച്ചതായി റിപ്പോർട്ട്. ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കും പ്രധാനമന്ത്രിക്കുമെതിരെ ഭീകരർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്‌ഷെ മൊഹമ്മദ് ഭീകര പരിശീലന ക്യാമ്പുകൾ പുനരാരംഭിച്ചെന്ന വിവരം ഇന്റലിജൻസ് പുറത്തുവിടുന്നത്.2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന സർജിക്കൽ സ്‌ട്രൈക്കിലൂടെ ബാലാക്കോട്ട് തീവ്രവാദ പരിശീലന കേന്ദ്രം തകർത്തിരുന്നു.

നിരവധി ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷെ മൊഹമ്മദ് നേതാവ് മസൂദ് അസറിന്റെ സഹോദരൻ മൗലാന അബ്ദുൾ റോഫ് അസറാണ് തീവ്രവാദ പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു മസൂദ് അസർ. 2019, ഫെബ്രുവരി 14 ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

read also: നവോത്ഥാന നായകനാകാന്‍ ശ്രമിച്ച പിണറായി അധോലോക നായകനായി മാറി: പി. കെ. കൃഷ്ണദാസ്

ഇതിനു ശേഷമാണ് ഇന്ത്യൻ വ്യോമസേന ജെയ്‌ഷെ മൊഹമ്മദിന്റെ പരിശീലന ക്യാമ്പുകൾ തകർത്തത്. ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണം നടത്താൻ വേണ്ടിയാണ് വീണ്ടും പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇമ്രാൻ ഖാൻ സർക്കാരിനു കീഴിൽ ഇന്ത്യക്കെതിരെയുള്ള പാക് ഭീകരരുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരിയാണ്. ഭീകരരുടെ നുഴഞ്ഞുകയറ്റവും ഡ്രോണുകൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനങ്ങളും ശക്തമാവുന്നതായും സൂചനയുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button