Latest NewsKeralaIndia

കെ എസ് ഇ ബി ജീവനക്കാരനായിരിക്കെ സിറിയയില്‍ പോയി, ഒ എം എ സലാം പോപ്പുലര്‍ ഫ്രണ്ടിന്റെ അഖിലേന്ത്യ ചെയര്‍മാന്‍

200കോടി യുടെ ബാങ്കിടപാട് നടത്തിയ വ്യക്തിയെന്ന് ഇഡി ആരോപിച്ച ആളാണ് തങ്ങള്‍ക്കൊപ്പം ജോലി ചെയ്തതെന്ന് സഹ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

തിരുവനന്തപുരം. മഞ്ചേരി കെഎസ്‌ഇബി ഓഫീസിലെ ജീവനക്കാരനായിരുന്നു അബ്ദുള്‍ സലാം ഓവുങ്കല്‍ എന്ന ഒഎംഎ സലാം രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികള്‍ അന്വേക്ഷിക്കുന്ന ആളാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവ് എത്തിയപ്പോഴാണ് അടുത്തിരുന്ന ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ പോലും അറിയുന്നത്.കെ എസ് ഇ ബിയിൽ ജോലി ചെയ്യുമ്പോഴും ഇയാൾ അവധിയെടുത്തു സിറിയയിലും മറ്റും പോയിരുന്നു.

ഇയാൾ പലപ്പോഴും ദീര്‍ഘ അവധിയില്‍ പോകാറുള്ളതിന്റെ കാരണം സഹ പ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ അതിന് വിശ്വസനീയമായ കഥകള്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ തന്നെ സലാം അന്വേഷണ ഏജന്‍സികളുടെ നിരീക്ഷത്തിലായിരുന്നുവെന്നാണ് ലഭിക്കുന്നവിവരം. വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ അഖിലേന്ത്യ ചെയര്‍മാനാണ് ഒഎംഎ സലാം എന്ന് സഹ പ്രവര്‍ത്തകര്‍ അറിയാത്തത് അന്വേഷണ ഏജന്‍സികളിലും ഞെട്ടലുളവാക്കിയിട്ടുണ്ട്.

കെ എസ് ഇ ബി യുടെ മഞ്ചേരി റീജണല്‍ ഓഡിറ്റ് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്തിരുന്നത്. അടുത്ത സ്ഥാന കയറ്റത്തില്‍ ഗസ്റ്റഡ് പദവിയില്‍ എത്തേണ്ടതായിരുന്നു സലാമെന്ന് ജീവനക്കാര്‍ പറയുന്നു. 200കോടി യുടെ ബാങ്കിടപാട് നടത്തിയ വ്യക്തിയെന്ന് ഇഡി ആരോപിച്ച ആളാണ് തങ്ങള്‍ക്കൊപ്പം ജോലി ചെയ്തതെന്ന് സഹ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

read also: അ​മി​ത് ഷായുടെ സന്ദർശനം ; സംസ്ഥാന പോലീസിനെ വിശ്വാസമില്ല, ബംഗാളിൽ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​

ആവശ്യമായ അനുമതികള്‍ കൂടാതെ ഒ എം എ സലാം നടത്തിയ വിദേശ യാത്രകളുമാണ് നടപടി എടുക്കാന്‍ കെ എസ് ഇ ബി യെ പ്രേരിപ്പിച്ചത് . ഇ ഡി യില്‍ നിന്നും മറ്റു കേന്ദ്ര ഏജന്‍സികളില്‍ നിന്നും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കെ.എസ് ഇ ബിയുടെ ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button