KeralaLatest NewsNewsIndia

കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

കൊച്ചി: ചേരനെല്ലൂര്‍ പഞ്ചായത്തില്‍ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ആല്‍ഫ്രഡ് ടി.ജെയുടെ (ആല്‍ബി ) നേതൃത്വത്തില്‍ 20 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബി.ജെ. പി യില്‍ ചേര്‍ന്നത്.

Read Also : കിടപ്പുമുറിയില്‍ കട്ടിലിടുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ ; വാസ്തു ശാസ്ത്രം പറയുന്നത്

രാജിവച്ച്‌ വന്നവര്‍ക്ക് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ജി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഓഫീസില്‍ വച്ച്‌ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: ഒ.എം. ശാലിന ഷാള്‍ അണിയിക്കുകയും മെമ്പർഷിപ് നല്‍കുകയും ചെയ്തു. കൗണ്‍സിലര്‍ സുധാ ദീലിപ് , ജനറല്‍ സെക്രട്ടറി മാരായ സ്വരാജ് , യു.ആര്‍.രാജേഷ് , പഞ്ചായത്ത് പ്രസിഡന്റ് വി.വി. രമേശന്‍ , ജനറല്‍ സെക്രട്ടറി ഗിരി എന്നിവര്‍ നേതൃത്വം നല്‍കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button