Latest NewsIndiaNews

മൊബൈൽ ആപ്പ്​ വഴി വായ്പ്പ തട്ടിപ്പ്; നാലുപേർ പിടിയിൽ

ഹൈദരാബാദ്​: തെലങ്കാനയിൽ മൊബൈൽ ആപ്പ്​ വഴി വായ്പ്പ തട്ടിപ്പ് നടത്തിയ ​നാലംഗ സംഘം പോലീസ് പിടിയിലായിരിക്കുന്നു. ഒരു ചൈനീസ്​ പൗരൻ ഉൾപ്പെടെ നാലു പേരാണ്​ പിടിയിലായിരിക്കുന്നത്​.

സൈബറാബാദ്​ സൈബർ ക്രൈം പൊലീസ്​ ചൈനീസ്​ പൗരന്‍റെ ഉടമസ്​ഥതയിലുള്ള കുബേവോ ടെക്​നോളജി പ്രൈവറ്റ്​ ലിമിറ്റഡിൽ നടത്തിയ റെയ്​ഡിലാണ്​ നാലുപേരും അറസ്റ്റിൽ ആകുന്നത്​. സിക്​സിയ ഷാങ്ങും ഉമാപതി അജയ്​യുമാണ്​ ഇതിന്‍റെ ഡയറക്​ടർമാർ.

ലോൺ ഗ്രാം, ക്യാഷ്​ ട്രെയിൻ, ക്യാഷ്​ ബസ്​, AAA ക്യാഷ്​, സൂപ്പർ ക്യാഷ്​, മിന്‍റ്​ ക്യാഷ്​, ഹാപ്പി ക്യാഷ്​, ലോൺ കാർഡ്​, റീപേ വൺ, മണി ബോക്​സ്​, മങ്കി ബോക്​സ്​ തുടങ്ങിയ 11 വായ്​പ ആപ്ലിക്കേഷനുകൾ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

ഇതുവഴി വ്യക്തിഗത വായ്​പ അനുവദിക്കുകയും കൊള്ളപലിശക്ക്​ പുറമെ മറ്റു നിരക്കുകളും വായ്​പയെടുത്തവരിൽ നിന്ന്​ ഈടാക്കുകയുമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ മുതലും പലിശയും തിരിച്ചുപിടിക്കുന്നതിനായി ഭീഷണിപ്പെടുത്തലും അക്രമ നടപടികളും സ്വീകരിച്ചിരുന്നു. ബന്ധുക്കൾക്ക്​ വ്യാജ ലീഗൽ നോട്ടീസുകൾ അയച്ച്​ ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button