KeralaLatest News

51കാരിയെ 26 കാരൻ വിവാഹം കഴിച്ചത് സമ്പത്തില്‍ കണ്ണുവെച്ച്‌ ; ശാഖയില്‍ നിന്ന് സ്വന്തമാക്കിയത് 10 ലക്ഷം രൂപ

മരങ്ങള്‍ മുറിച്ചുവിറ്റതിലൂടെ ലഭിച്ച 10 ലക്ഷം രൂപ ശാഖ അരുണിന് നല്‍കിയിരുന്നു. കാറും വാങ്ങിച്ചുനല്‍കി

തിരുവനന്തപുരം: കാരക്കോണം സ്വദേശിയായ 51കാരി ശാഖ കുമാരിയും 26 കാരനായ ഭര്‍ത്താവ് അരുണും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളെ കുറിച്ച്‌ വിശദീകരിച്ച്‌ ദമ്പതികളുടെ വീട്ടില്‍ കാര്യസ്ഥനായി ജോലി നോക്കുന്ന വിജയകുമാര്‍.ശാഖയും 26കാരനായ താനും തമ്മിലുണ്ടായിരുന്ന പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നുവെന്നും ഇതുകാരണം ശാഖയോട് അരുണ്‍ തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിജയകുമാര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ശാഖ ഇതിനു തയ്യാറായിരുന്നില്ല എന്നാണു വിജയകുമാര്‍ പറയുന്നത്.രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. രണ്ട് മാസം മുൻപ് വിവാഹദിവസം നടന്ന റിസപ്ഷനിടെ അരുണ്‍ ഇറങ്ങിപ്പോയെന്നും കാറുമായി കറങ്ങിനടക്കുകയായിരുന്നുവെന്നും സമീപവാസി വെളിപ്പെടുത്തി. വിവാഹം ദിനത്തില്‍ തന്നെ ഇയാള്‍ ഭാര്യയുമായി വഴക്കടിച്ചിരുന്നെന്നാണ് ലഭിക്കുന്ന സൂചന. സമ്പന്നയായ ശാഖ ഏകദേശം പത്ത് ലക്ഷത്തോളം രൂപ അരുണിന് നല്‍കിയതായും ഇവര്‍ പറഞ്ഞു.

മരങ്ങള്‍ മുറിച്ചുവിറ്റതിലൂടെ ലഭിച്ച 10 ലക്ഷം രൂപ ശാഖ അരുണിന് നല്‍കിയിരുന്നു. കാറും വാങ്ങിച്ചുനല്‍കി. ശാഖയുടെ സമ്പത്ത് മോഹിച്ചാണ് ഇയാള്‍ വിവാഹം കഴിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം. ശാഖ തന്നെയാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. വിവാഹ ക്ഷണക്കത്ത് ഇല്ലായിരുന്നില്ലെങ്കിലും എല്ലാവരെയും നേരില്‍ക്കണ്ട് ക്ഷണിച്ചിരുന്നു. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് പേര്‍ മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല.

മതാചാരപ്രകാരം നടന്ന ചടങ്ങില്‍ ബന്ധുക്കളാരും ഇല്ലാതിരുന്നത് നാട്ടുകാരില്‍ സംശയമുണര്‍ത്തിയിരുന്നു. അരുണിന്റെ സ്വദേശം പത്താംകല്ലാണെന്നും എന്നാല്‍ മറ്റുവിവരങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുന്‍പ് മാത്രമാണ് അരുണ്‍ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്.

read also: കർഷക സമരം: ഐക്യദാർഢ്യം പ്രകടിപ്പിച്ച് സുനിൽ പി ഇളയിടം പങ്കുവെച്ച സിഖ് വയോധികന്റെ ശവശരീരത്തിന്റെ ചിത്രം വ്യാജം

ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താന്‍ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്‌സായ രേഷ്മയും വെളിപ്പെടുത്തി.ശാഖയുടെ പേരിലുള്ള നിരവധിയായ സ്വത്തുവകകള്‍ മോഹിച്ചാണ് അരുണ്‍ ഈ വിവാഹത്തിനു തയാറായതെന്നു ശാഖാകുമാരിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പരേതനായ അദ്ധ്യാപകന്റെ മകളാണ് ശാഖാകുമാരി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്.

പുലര്‍ച്ചെയാണ് ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്ബോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച്‌ ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. എന്നാല്‍ അരുണിന്റെ മറുപടിയിലും പെരുമാറ്റത്തിലും ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെയാണ് അരുണിനു കുരുക്ക് വീണത്.

shortlink

Post Your Comments


Back to top button