Latest NewsNewsIndia

രണ്ട് വര്‍ഷം കാത്തിരുന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങള്‍ക്ക് കര്‍ഷകര്‍ സാക്ഷികളാവും ; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി : പുതിയ കാര്‍ഷിക നിയമത്തിന്റെ ഗുണങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ അല്‍പം സമയമെടുക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതുവരെ കർഷകർ കാത്തിരിക്കാന്‍ തയ്യാറാവണമെന്നും പ്ര യോജനമില്ലാത്ത പക്ഷം ചര്‍ച്ചകളിലൂടെ നിയമഭേദഗതി വരുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ അധികാരത്തിലേറിയതിന്റെ മൂന്നാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1991ല്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഗുണങ്ങള്‍ ലഭിക്കാന്‍ നാല്-അഞ്ച് വര്‍ഷം വരെ എടുത്തിരുന്നു. അത്രയും കാത്തിരിക്കേണ്ടതില്ലെങ്കിലും രണ്ട് വര്‍ഷം വരെ കാത്തിരുന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങള്‍ക്ക് സാക്ഷികളാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമങ്ങള്‍ നടപ്പിലായാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാവും കൃഷിയെക്കുറിച്ച് അറിവില്ലാത്തവര്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കര്‍ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എംഎസ്പി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, ഭാവിയിലും അത് ഉണ്ടാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചന്തകളും നിലനിര്‍ത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button