Latest NewsNewsIndia

ശിവസേന യുപിഎയിലേക്ക്, ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് ഒറ്റക്ക് കഴിയില്ല

സഖ്യം തൽക്കാലം മഹാരാഷ്ട്രയിൽ മാത്രം മതി, ഇക്കാര്യത്തിൽ തല്ക്കാലം പ്രതികരിക്കേണ്ട എന്ന നിലപാടിലാണ് കോൺഗ്രസ്

മുംബൈ: ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും അതിനാൽ യുപിഎ വിപുലീകരിക്കണം എന്ന ആവശ്യവുമായി ശിവസേന. അതിന് വേണ്ടി ശിവസേനയടക്കം എല്ലാ പ്രതിക്ഷ പാർട്ടികളും യു പി എയിൽ അണിനിരക്കണം എന്ന് ശിവസേന മുഖപത്രമായ ‘സാമ്ന ‘ എഡിറ്റോറിയലിൽ പറയുന്നു. യുപിഎ ഉടൻ വിപുലീകരിക്കണം എന്ന് ബിജെപി സംസ്ഥാന വ്യക്താവ് സഞ്ജയ് റൗട്ടും ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയുമായി സഖ്യ സർക്കാർ ഉണ്ടാക്കിയിരിക്കുന്ന ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന നിലവിൽ യുപിഎയുടെ ഭാഗമല്ല.

Also related: സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, പ്രതിദിനം ആയിരക്കണക്കിന് സന്ദർശകർ

“ദേശീയ തലസ്ഥാന അതിർത്തിയിൽ കർഷകർ പ്രതിഷേധിക്കുന്നു. എന്നാൽ ദില്ലിയിലെ ഭരണാധികാരികൾ ഈ പ്രക്ഷോഭത്തിൽ തികച്ചും നിസ്സംഗരാണ്. ശിഥിലമായതും ദുർബലവുമായ പ്രതിപക്ഷ പാർട്ടിയാണ് സർക്കാരിന്റെ നിസ്സംഗതയ്ക്ക് പിന്നിലെ പ്രധാന കാരണം.ഫലപ്രദമല്ലാത്ത ഇത്തരത്തിലുള്ള എതിർപ്പ് ജനാധിപത്യത്തിന്റ ശിഥിലീകരണത്തിലേക്ക് നയിക്കുന്നു, ‘സാമ്ന ‘ എഡിറ്റോറിയലിൽ പറയുന്നു.

Also related: ഇന്ത്യയിൽ ആശങ്കയുയർത്തി ‘ഇമ്യൂൺ എസ്കേപ്പ് ‘ ശേഷിയുള്ള കോവിഡ് വകഭേദം, കണ്ടെത്തിയ എൻ 440 വകഭേദം ഇത്തരത്തിലുള്ളത്

“രാഹുൽ ഗാന്ധി വ്യക്തിപരമായി ശക്തമായ പോരാട്ടം നടത്തുകയാണ്, പക്ഷേ എന്തോ കുറവുണ്ട് .കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയുടെ ഇപ്പോഴത്തെ അവസ്ഥ ഒരു എൻ‌ജിഒ പോലെയാണ്. യുപി‌എ ഘടകക്ഷികൾക്ക് പോലും കർഷകരുടെ പ്രതിഷേധത്തെ ഗൗരവമായി എടുത്ത ലക്ഷണമില്ല” എന്ന വിമർശനവും ‘സാമ്ന’ ഉന്നയിക്കുന്നു.

Also related: ബ്രി​ട്ട​നി​ൽ ​നി​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​യ 18 പേ​ർ​ക്ക് കോ​വി​ഡ്

“എൻ‌സി‌പി അധ്യക്ഷൻ ശരദ് പവാർ ദേശീയ തലത്തിൽ മികച്ച മുഖഛായയുള്ള ഒരു സ്വതന്ത്ര വ്യക്തിത്വമാണ്. പശ്ചിമ ബംഗാളിൽ മമത ബാനർജി ബിജെപിക്കെതിരെ ഒറ്റയാൾ പോരാട്ടമാണ് നടത്തുന്നത്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി ഈ സമയത്ത് അവർക്കൊപ്പം നിൽക്കണം. മമത ബാനർജി പവാറുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ, അദ്ദേഹം ബി ജെ പി ക്കെതിരെ പ്രവർത്തിക്കാൻ ബംഗാളിലേക്ക് പോകുന്നു എന്നാൽ ഇത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെയ്യേണ്ടതായിരുന്നു” എന്ന് ‘സാമ്ന’കോൺഗ്രസിനെ ഓർമ്മപ്പെടുത്തുന്നു.

Also related: തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്‌സാന്‍ഡര്‍ അന്തരിച്ചു

തൃണമൂൽ കോൺഗ്രസ്, ശിവസേന, അകാലിദൾ, ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി, വൈ എസ് ആർ കോൺഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി, ജനതാദൾ (സെക്കുലർ), ബിജു ജനതാദൾ എന്നിവ ബിജെപിക്കെതിരെ പോരാടുന്ന പാർട്ടികളാണ്, ഇവരെല്ലാം യുപിഎ യുടെ കീഴിൽ അണിചേരണം എന്നും സേന മുഖപത്രം പറയുന്നു.

Also related:കൊറോണ വൈറസ് വകഭേദം ; കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സഖ്യം തൽക്കാലം മഹാരാഷ്ട്രയിൽ മാത്രം മതി.ഇക്കാര്യത്തിൽ തല്ക്കാലം പ്രതികരിക്കേണ്ട എന്ന നിലപാടിലാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം. ശിവസേനയെ യുപിഎയിൽ ഉൾപ്പെടുത്തുന്നതിന് എൻസിപിക്കും എതിർപ്പില്ല എന്നാണ്‌ പുറത്ത് വരുന്ന വിവരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button