News

കുത്തുകേസ് പ്രതികള്‍ക്ക് ഉത്തരകടലാസ് എത്തിച്ച് നല്‍കിയ അബ്ദുള്‍ലത്തീഫിന് പ്രൊഫസറായി നിയമനം

സിപിഎമ്മിന്റെ കണ്ണില്‍ മാതൃകാ അധ്യാപകന്‍

 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതികള്‍ക്ക് ഉത്തരകടലാസ് എത്തിച്ച് നല്‍കിയ അധ്യാപകന്‍ അബ്ദുള്‍ലത്തീഫിന് പ്രൊഫസറായി നിയമനം. കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തില്‍ ഉത്തരവാദിയാണെന്ന് സര്‍വകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ അബ്ദുള്‍ ലത്തീഫിനെയാണ് അറബിക് പ്രൊഫസറായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അന്വേഷണ സമിതിയുടെ കണ്ടെത്തലിനെത്തുടര്‍ന്ന് പരീക്ഷാ ജോലികളില്‍ നിന്ന് സ്ഥിരമായി ഡിബാര്‍ ചെയ്യുകയും ശിക്ഷാനടപടിയുടെ ഭാഗമായി കോളേജില്‍നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷ ചുമതല വഹിച്ചത് അബ്ദുള്‍ ലത്തീഫായിരുന്നു.

Read Also : കോളനിക്കാര്‍ക്ക് വസന്തയെ ഭയം, ഭൂമി കൈക്കലാക്കാന്‍ കള്ളകേസില്‍ കുടുക്കി ഗുണ്ടായിസം

രാഷ്ട്രപതിയില്‍ നിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ അപേക്ഷകരെയടക്കം തഴഞ്ഞാണ് അബ്ദുല്‍ ലത്തീഫിന് നിയമനം നല്‍കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് എല്ലാ സര്‍വകലാശാലകളിലെയും ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ നിയമനം നടത്താനുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമായാണ് തിരക്കിട്ടുള്ള നിയമനമെന്ന് ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button