Latest NewsIndiaNewsInternational

ആണവായുധ അക്രമ നിരോധന ഉടമ്പടി പ്രകാരം ആണവകേന്ദ്രങ്ങളുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും

ആണവ അക്രമം തടയുന്നതിൻ്റെ ഭാഗമായിട്ടുള്ള ഈപട്ടിക കൈമാറ്റം 1992 ജനുവരി ഒന്നു മുതൽ മുടക്കമില്ലാതെ  ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്നു

ഇസ്​ലാമാബാദ്​: ആണവായുധ അക്രമ നിരോധന ഉടമ്പടി പ്രകാരം ആണവ കേന്ദ്രങ്ങളുടെ പട്ടിക​ ഇന്ത്യയും പാകിസ്​താനും പരസ്പരം കൈമാറി.1988 ഡിസംബർ 31 ന് ഇരു രാജ്യങ്ങക്കും തമ്മിൽ നിലവിൽ വന്ന ആണവായുധ അക്രമ നിരോധന ഉടമ്പടി പ്രകാരം ആണവ അക്രമം തടയുന്നതിൻ്റെ ഭാഗമായിട്ടാണ് ഈപട്ടിക കൈമാറ്റം.

പാകിസ്​താനിലെ ആണവ കേന്ദ്രങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക ഇന്ത്യൻ ഹൈക്കമ്മീഷ​ൻ്റെ പ്രതിനിധിക്ക് ഇന്ന് പാക്​ വിദേശകാര്യ മന്ത്രാലയം കൈമാറി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ആണവ സ്​ഥാപനങ്ങളുടെ പട്ടിക പാക്​ ഹൈ കമീഷണർ പ്രതിനിധിക്കും കൈമാറിയെന്ന് ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ആണവ അക്രമം തടയുന്നതിൻ്റെ ഭാഗമായിട്ടുള്ള ഈപട്ടിക കൈമാറ്റം 1992 ജനുവരി ഒന്നു മുതൽ മുടക്കമില്ലാതെ  ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button