KeralaLatest NewsNews

ജെസ്‌ന മതപഠനകേന്ദ്രത്തിലെന്നും ഗര്‍ഭിണിയാണെന്നും കത്തിപ്പടര്‍ന്ന് വാര്‍ത്ത, പ്രതികരണവുമായി പൊലീസ്

സത്യം അറിയണമെന്ന് ജനങ്ങള്‍

പത്തനംതിട്ട : കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കൂട്ടുതറയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പ് കാണാതായ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച് പലകഥകളും പ്രചരിച്ചിരുന്നു. ജെസ്‌ന ബംഗളൂരുവിലുണ്ട്, മുംബൈയിലുണ്ട്, ചെന്നൈയിലുണ്ട് എന്ന് വരെ പ്രചരിച്ചിരുന്നു. പലരും പെണ്‍കുട്ടിയെ കണ്ടതായി അവകാശപ്പെട്ട് രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : യുപിയില്‍ വേരുറപ്പിക്കാന്‍ കോണ്‍ഗ്രസ്, യോഗി ആദിത്യനാഥിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് പ്രിയങ്ക ഗാന്ധി

അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രമാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് യാതൊരു സ്ഥിരീകരണവും നല്‍കുന്നതുമില്ല എന്നതാണ് വാസ്തവം.

എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ എവിടയെണ്ടന്നതിന്റെ കൃത്യമായ വിവരങ്ങള്‍ കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കും അടുത്ത കാലത്ത് കേസന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട എസ്പി കെ.ജി സൈമണും അറിയാമായിരുന്നു എന്നാണ് സൂചന. ജെസ്ന എവിടെയുണ്ടെന്നതിനക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇപ്പോള്‍ ഒന്നും തുറന്നു പറയാന്‍ കഴിയില്ലെന്നാണ് കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

2018 മാര്‍ച്ച് 22-ന് രാവിലെ 9.30-ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

എന്നാല്‍ ജെസ്നയുടെ തിരോധാനം പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ ജെസ്‌ന മരിയ ജെയിംസ് എന്ന ഇരുപതുകാരി മംഗലാപുരത്തെ ഇസ്ലാമിക മത പഠന കേന്ദ്രത്തില്‍ എത്തിയെങ്കില്‍ ഇതിനു പിന്നിലാരെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ജെസ്നയുടെ സ്വഭാവം എന്തായിരുന്നുവെന്നും കുടുംബവുമായുള്ള ബന്ധം എങ്ങനെയായിരുന്നുവെന്നുമുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ജെസ്നക്കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലോക്ഡൗണിനു മുമ്പുതന്നെ ലഭിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെയാണ് അന്വേഷണം തടസ്സപ്പെട്ടതെന്നാണ് കെ.ജി സൈമണ്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നതാവട്ടെ ഇതെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ലെന്നും. ആന്റിയുടെ വീട്ടില്‍ പോകുകയാണെന്ന് അയല്‍വാസിയോട് പറഞ്ഞതിനു ശേഷമാണ് ജെസ്ന വീടുവിട്ടിറങ്ങിയത്.

മുണ്ടക്കയത്തേക്കുള്ള ബസില്‍ ജെസ്നയെ കണ്ടെന്ന ചിലരുടെ മൊഴിയനുസരിച്ച് ഈ വഴിക്കുള്ള കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യത്തില്‍ ശിവഗംഗ എന്ന ബസില്‍ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കള്‍ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.

കാഞ്ഞിരപ്പള്ളി ഡെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്ന അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. അതിനാല്‍ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതായ ദിവസം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു.

അന്ന് രാവിലെ ജെസ്ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. രാവിലെ ഒമ്പത് മണിയോടെ പിതാവ് ജെയിംസ് ഓഫീസിലേക്കും പിന്നീട് സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളേജിലേക്കും പോയി.

ഇതിനുശേഷം ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരു ഓട്ടോയില്‍ കയറിയാണ് ജെസ്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്.

തുടര്‍ന്ന് ബസില്‍ കയറി എരുമേലിയില്‍ എത്തി. ഇപ്പോള്‍ മംഗലാപുരത്തെ ഇസ്ലാമിക മതപഠനകേന്ദ്രത്തിലുണ്ടെന്ന സൂചനകള്‍ പുറത്തു വന്നതോടെ സംഭവത്തില്‍ ലൗജിഹാദ് ആരോപണവും ശക്തമാവുകയാണ്.

രണ്ടു വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും സൂചനയുണ്ട്. സംഭവത്തില്‍ ലൗജിഹാദ് ആരോപണം ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
പല കോണില്‍ നിന്നുമുള്ള സമ്മര്‍ദമാണ് സംഭവത്തെക്കുറിച്ച് തുറന്നു പറയുന്നതില്‍ നിന്ന് പോലീസിനെ വിലക്കുന്നതെന്നും സംസാരമുണ്ട്. എന്തായാലും ജെസ്ന മംഗലാപുരത്തെ മതപഠനകേന്ദ്രത്തിലുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കൊപ്പം ലൗജിഹാദ് ആരോപണവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button