COVID 19Latest NewsNewsIndia

കോ​വി​ഷീ​ല്‍​ഡ് കോവിഡ് വാക്സിന്റെ വിലവിവരങ്ങൾ പുറത്ത് വിട്ട് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്

പൂ​നെ : സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന കോ​വി​ഷീ​ല്‍​ഡ് കോവിഡ് വാക്സിന്റെ വിലവിവരങ്ങൾ പുറത്ത് വിട്ടു. വാ​ക്സി​ന്‍ സ​ര്‍​ക്കാ​രി​ന് 200 രൂ​പ​യ്ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 1,000 രൂ​പ​യ്ക്കും ല​ഭ്യ​മാ​ക്കു​മെ​ന്ന് സ്ഥാ​പ​ന മേ​ധാ​വി അ​ദാ​ര്‍ പൂ​ന​വാ​ല അറിയിച്ചു. അ​ഞ്ച് കോ​ടി ഡോ​സ് വാ​ക്സി​നു​ക​ള്‍​ക്ക് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ല​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read Also : ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാർഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക്

ഓ​ക്സ്‌​ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യും ആ​സ്ട്ര​സെ​ന​ക​യും ചേ​ര്‍​ന്ന് വി​ക​സി​പ്പി​ച്ച വാ​ക്സി​ന്‍ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ പ്ര​തി​രോ​ധ മ​രു​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​ന്‍ ക​യ​റ്റു​മ​തി സം​ബ​ന്ധി​ച്ച്‌ സൗ​ദി അ​ട​ക്കം ഏ​താ​നും രാ​ജ്യ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ നി​ല​വി​ല്‍ വാ​ക്സി​ന്‍റെ ക​യ​റ്റു​മ​തി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും പൂ​ന​വാ​ല പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button