Latest NewsNewsIndia

‘ഷൂ സോളില്‍ ജാതിപ്പേര്’; മുസ്ലീം യുവാവിനെതിരെ പോലീസ് കേസെടുത്തു

നാസിറിനെതിരെയും ആരോപണവുമായി നിരവധിപേരാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശ്: ജാതിപ്പേരെഴുതിയ ഷൂ വില്‍പ്പന നടത്തിയതിനെ തുടർന്ന്‌ ബുലന്ദ്ഷറില്‍ ചെരുപ്പ് വില്‍പ്പനക്കാരനായ നാസിര്‍ എന്ന മുസ്ലീം യുവാവിനെതിരെ യു പി പോലീസ് കേസെടുത്തു. സവര്‍ണ്ണ ജാതിപേരായ ‘ഠാകുര്‍’ എന്ന് ഷൂ സോളിലെഴുതി വില്‍പ്പന നടത്തി എന്നാരോപിച്ചാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്‌‌. വിശാല്‍ ചൗഹാന്‍ എന്നയാളുടെ പരതിയിന്മേലാണ് നാസിറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഗൗരവകരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ യുപി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു, മനപ്പുര്‍വ്വം അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് നാസിറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാൽ പരാതിക്കാരന്‍ നാസിറിന്റെ വഴിയരുകിലുള്ള കടയില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ഷൂ സോളില്‍ താക്കുര്‍ എന്നെഴുതിയിരുന്നുവെന്നും അതിനെപറ്റി ചോദിച്ചപ്പോള്‍ നാസിര്‍ പരാതിക്കാരനോട് മോശമായി പെരുമാറിയെന്നും നാസിര്‍ പ്രകോപനപരമായി സംസാരിച്ചുവെന്നുമാണ് എഫ് ഐആറില്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോയില്‍ നാസിര്‍ മോശമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും ദൃശ്യത്തില്‍ വ്യക്തമാണ്‌.

Read Also: നോട്ട് നിരോധനം ടിവിയിലൂടെ അറിഞ്ഞു, സോണിയ ഗാന്ധിയുടെ ഇടപെടലുകള്‍ പാളി പോയി; മുന്‍ രാഷ്ട്രപതിയുടെ ആത്മകഥ

തങ്ങളുടെ വശം ന്യായീകരിച്ചുകൊണ്ട് യുപുയിലെ ബുലന്ദ്ഷര്‍ പൊലീസും രംഗത്തെത്തി. നാസിറിനെതിരെയും ആരോപണവുമായി നിരവധിപേരാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷൂ സോളില്‍ എഴുതിയിരുന്നത് ഒരു കമ്പനി എഴുതിയതാണെന്ന് സമ്മതിച്ചുതരാന്‍ കഴില്ലെന്നും. നാല്‍പ്പത് വര്‍ത്തോളം പഴക്കമുള്ള കമ്പനി ഷൂവില്‍ അത്തരത്തില്‍ യാതൊന്നും എഴുതിയിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button