Latest NewsIndiaNews

113 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ

ഹൈദരാബാദ്: ആപ്ലിക്കേഷനുകൾ വഴി വായ്പ വാഗ്ദാനം നൽകിയുള്ള സാമ്പത്തിക തട്ടിപ്പ് വർധിക്കുന്നതിനെ തുടർന്ന് 113 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് തെലങ്കാന പോലീസ് ഗൂഗിളിനോട് ആവശ്യപ്പെട്ടു.

Read Also : ഈ നക്ഷത്രക്കാര്‍ ജൂലൈ 25വരെ എന്തുചെയ്താലും വിജയം

ഹൈദരാബാദ്, സൈബരാബാദ്, വാറങ്കൽ, രാജകൊണ്ട എന്നിവിടങ്ങളിലായാണ് കേസ് രജിസ്റ്റർ ചെയ്തത്. ആപ്പുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് കത്തയച്ചുവെന്ന് സൈബരാബാദ് ഇൻസ്‌പെക്ടർ ടി. സഞ്ജയ് കുമാർ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടത്തുന്ന 350 ആപ്പുകളാണ് ആകെ കണ്ടെത്തിയത്. ഇതിൽ 113 എണ്ണം പ്ലേ സ്റ്റോറിൽ ഉള്ളതാണ്. ബാക്കിയുള്ള ആപ്പുകളിലേക്ക് തട്ടിപ്പുകാർ നൽകിയ ലിങ്ക് ഉപയോഗിച്ചാണ് ഇരകൾ എത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ ചില ആപ്പുകൾ പ്ലേ സ്റ്റോർ നീക്കം ചെയ്ത് കഴിഞ്ഞു.

അടുത്തിടെ തെലങ്കാനയിൽ ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ്പുകൾ വഴി ലോണെടുത്ത യുവാവ് ആത്മഹത്യ ചെയ്തിരുന്നു. നിരന്തരമായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെ യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. ഇയാളുടെ ഫോൺ കോൺടാക്ടിലുള്ളവരെയും പലിശക്കാർ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. 10ഓളം ആപ്പുകളിൽ നിന്നാണ് ഇയാൾ ലോൺ എടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button