KeralaLatest NewsNews

‘തെറ്റ് ചെയ്യാത്തതിനാല്‍ ഒരിഞ്ച് തലകുനിക്കില്ല’: പി. ശ്രീരാമകൃഷ്ണന്‍

ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: ഡോ​ള​ര്‍ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിൽ വിശദീകരണവുമായി സ്പീക്കര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണന്‍. അ​സി​സ്റ്റന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിയെ ചോദ്യം ചെയ്യുന്ന വിഷയത്തില്‍ നിയമസഭ സെക്രട്ടറി നല്‍കിയ കത്തിലാണ് കൂടുതല്‍ വിശദീകരണവുമായി സ്പീക്കര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണന്‍ രംഗത്ത് എത്തിയത്. ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ സിവിലോ ക്രിമിനലോ ആയ കേസുകളില്‍ നിയമസഭയില്‍ നിന്ന് ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വാങ്ങമെന്നാണ് ചട്ടം. ഇതുപ്രകാരം നിയമസഭയിലുള്ള അംഗങ്ങള്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അനുമതി വാങ്ങണം. നടപടിക്രമങ്ങള്‍ പാലിക്കുന്ന മുറക്ക് അ​സി​സ്റ്റന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിയുടെ വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Read Also: ‘ഹിന്ദുക്കളോട് വിശ്വാസ വഞ്ചന കാട്ടുകയാണ്’; റെഡ്ഡി സര്‍ക്കാർനെതിരെ ചന്ദ്രബാബു നായ്ഡു

തനിക്കെതിരെ പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ തന്‍റെ ഭാഗത്ത് തെറ്റില്ലെന്ന് 100 ശതമാനം വിശ്വാസമുണ്ട്. 40 വര്‍ഷമായി പൊതുരംഗത്തുണ്ട്. ഒരാളോടെങ്കിലും തെറ്റായ നിലയില്‍ ഒരു രൂപ വാങ്ങിയെന്നോ നിക്ഷേപമുണ്ടെന്നോ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. തെറ്റ് ചെയ്യാത്തതിനാല്‍ ഒരിഞ്ച് തലകുനിക്കില്ലെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button