COVID 19NattuvarthaLatest NewsNews

കോവിഡ് പരിശോധന 10 ലക്ഷം കഴിഞ്ഞ നിറവിൽ കോഴിക്കോട്

കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പത്തു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള കൊറോണ വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. സംസ്ഥാനത്ത് കൊറോണ വൈറസ് പരിശോധനയില്‍ പത്തുലക്ഷം പൂര്‍ത്തീകരിക്കുന്ന ആദ്യ ജില്ലയാണ് കോഴിക്കോട്.

ജനുവരി 10 വരെ 10,03,512 കോവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയിരിക്കുന്നത്. മൂന്നുമാസത്തിനിടെ അഞ്ചുലക്ഷം പേരെ പരിശോധിക്കുകയുണ്ടായി. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 4,73,644 ആന്റിജന്‍ പരിശോധനകളും 23,156 ട്രൂനാറ്റ് പരിശോധനകളും 1,62,550 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും നടത്തി. 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 3,42,593 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.12 ശതമാനമാണ്.

ആരോഗ്യപ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി അംഗങ്ങള്‍, ഹെല്‍ത്ത് വളണ്ടിയർമാർ എന്നിവരാണ് കോവിഡ് പരിശോധനയില്‍ വിവിധ ചുമതലകൾ വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button