COVID 19Latest NewsNewsIndia

വാക്സിൻ ഏതെന് സംസ്ഥാനങ്ങൾക്കോ വ്യക്തികൾക്കോ തെരെഞ്ഞെടുക്കാൻ സാധിക്കില്ല, കോവിൻ ആപ്പ് വഴി 1 കോടി രജിസ്ട്രേഷൻ കഴിഞ്ഞു

1.1 കോടി ഡോസ് കോവിഷീല്‍ഡിനും 55 ലക്ഷം ഡോസ് കോവാക്സീനും ഓഡർ നല്‍കിയിട്ടുണ്ട്

ന്യൂഡൽഹി: ഇന്ത്യയിൽ അനുമതി നൽകിയിട്ടുള്ള പ്രതിരോധ മരുന്നുകളായ കോവിഷീല്‍ഡ്, കോവാക്സിൻ ഇവയിൽ ഏതുവേണമെന്നത് സംസ്ഥാനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1.1 കോടി ഡോസ് കോവിഷീല്‍ഡിനും 55 ലക്ഷം ഡോസ് കോവാക്സീനും ഓഡർ നല്‍കിയിട്ടുണ്ട്. ഇവ മുഴുവനായും വ്യാഴാഴ്ചയോടെ സംസ്ഥാനങ്ങളിലെത്തും. ജനുവരി 16ന് വിതരണം ചെയ്യാനായി വിവിധ സംസ്ഥാനങ്ങളിൽ 54 ലക്ഷം ഡോസുകള്‍ ഇതുവരെ എത്തിച്ചിട്ടുണ്ട്.

Also related: കർഷക സമരത്തിൽ ഭീകരർ നുഴഞ്ഞ് കയറിയെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ

കോവിഡ് പ്രതിരോധ മരുന്നിനായി കോവിൻ ആപ്ലിക്കേഷൻ വഴിയുള്ള രജിസ്ട്രേഷൻ ഇതുവരെ ഒരു കോടി കഴിഞ്ഞു.28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസാണ് കുത്തിവയ്ക്കുക. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ഫലപ്രാപ്തിയുണ്ടാകുമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

Also related: കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിച്ച 18 കാരിയെ ഭർതൃ പിതാവ് പീഡിപ്പിച്ചതായി പരാതി

കുത്തിവയ്പ്പെടുക്കുന്നതിന് ഒരു ദിവസം മുൻപ് രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് സന്ദേശം ലഭിക്കും. ആദ്യഘട്ടത്തിൽ കോവിഡ് പ്രതിരോധ മരുന്നു നൽകുക ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കുമാണ്. രണ്ടാം ഘട്ടത്തിൽ പോലീസുകാർ, മുതിർന്ന പൗരൻമാർ, കുട്ടികൾ, അനുബന്ധ രോഗമുള്ളവർ എന്നിവർക്കും വാക്സിൻ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button