Latest NewsNewsIndia

വിവാഹേതര ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ മന്ത്രിയ്‌ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

വിവാഹേതര ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ടെന്നാണ് ധനഞ്ജയ് മുണ്ടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്

മുംബൈ : വിവാഹേതര ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെയ്‌ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രണ്ട് ഭാര്യമാരുടെയും പേരില്‍ സ്വത്തുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുകയും എന്നാല്‍ സത്യവാങ്മൂലത്തില്‍ മറച്ചു വെയ്ക്കുകയും ചെയ്തത് നിയമലംഘനമാണെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ ആരോപിച്ചു.

വിവാഹേതര ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ടെന്നാണ് ധനഞ്ജയ് മുണ്ടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കുട്ടികളുടെയും സ്വത്തുക്കളുടെയും കാര്യം മറച്ചുവെച്ചെന്ന് ആരോപിച്ചാണ് മന്ത്രിയ്‌ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വിവാഹേതര ബന്ധമുണ്ടെന്ന് മന്ത്രി തുറന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ്.

കഴിഞ്ഞ ദിവസം ഗായികയായ യുവതി മുണ്ടെയ്‌ക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. 2006 മുതല്‍ മുണ്ടെ തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. എന്നാല്‍ പണം തട്ടാനും തന്നെ ബ്ലാക്മെയില്‍ ചെയ്യാനുമാണ് യുവതിയുടെ ആരോപണമെന്നും യുവതിയുടെ സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്നും അതില്‍ രണ്ട് കുട്ടികളുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

2003 മുതല്‍ തനിക്ക് ബന്ധമുള്ള സ്ത്രീയുടെ ഇളയ സഹോദരിയാണ് പരാതിക്കാരിയെന്നും ബന്ധം തന്റെ വീട്ടുകാര്‍ക്ക് അറിയാമെന്നും കുട്ടികളെ വളര്‍ത്തിയത് താനാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. എന്റെ കുടുംബ പേരാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്. എന്റെ ഭാര്യ കുട്ടികളെ അംഗീകരിച്ചു. അവര്‍ ഇപ്പോള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്. സ്ത്രീക്ക് മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങാനും അവരുടെ സഹോദരന് ബിസിനസ് തുടങ്ങാനും സഹായിച്ചുവെന്നും മുണ്ടെ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button