COVID 19KeralaLatest NewsNewsIndiaInternational

ലോകത്തിന് മുന്നിൽ തലയുയർത്തി ഇന്ത്യ, രാജ്യത്തിൻ്റെ അഭിമാന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ നിമിഷങ്ങൾ മാത്രം

രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും

ഡൽഹി: രാജ്യത്തിൻ്റെ അഭിമാനമുയർത്തി കോവിഡ് വൈറസിനെതിരായ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ വാക്‌സിനേഷന്‍ പദ്ധതി നിമിഷങ്ങൾക്കകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ മൂന്ന് കോടി ആളുകളാണ്.ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

Alsso related: നിയമസഭാ തെരഞ്ഞെടുപ്പ്: വീട്ടിലെത്തി വോട്ടുറപ്പാക്കാൻ സിപിഎം

വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ രണ്ട് പ്രതിരോധ മരുന്നുകൾക്കാണ് കേന്ദ്ര സർക്കാർ ഇന്ത്യയില്‍ അംഗീകാരം നൽകിയിരിക്കുന്നത്. ലോകത്ത് ഒരേ സമയം രണ്ട് വാക്സിനുകൾ അനുമതി നൽകിയിരിക്കുന്ന എക രാജ്യംഎന്ന നേട്ടവും ഇന്ത്യക്കാണ്.

Also related: വാട്ട്സ് ആപ്പ് സ്വകാര്യതാ നയം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു

കേരളത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യൂ എച്ച്‌ ഒ., യൂണിസെഫ്, യുഎന്‍ഡിപി തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നത്.കേരളത്തിൽ ആദ്യ ദിനം 133 കേന്ദ്രങ്ങളിലാണ് പ്രതിരോധ മരുന്നുവിതരണം നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button