KeralaNattuvarthaLatest NewsNews

വാപ്പാലശേരിയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളും മതിലും ഇടിച്ചുതകർത്തു

റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

നെടുമ്പാശേരി: ദേശീയപാതയിൽ ചെറിയ വാപ്പാലശേരിയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളും മതിലും ഇടിച്ചുതകർത്ത നിലയിൽ. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ഇന്നലെ നാലിനായിരുന്നു അപകടം. അത്താണി ഭാഗത്തു നിന്നു വന്ന കാർ ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ ഇടിച്ച ശേഷം സമീപത്തെ ഗോഡൗണിന്റെ മതിലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button