Latest NewsKeralaCinemaMollywoodNewsEntertainment

‘എന്തൊരു ആത്മാർത്ഥ മണ്ടന്മാരാ’; ഒരേസമയം വിശ്വാസികളെ ബോധ്യപ്പെടുത്താനും പുച്ഛിക്കാനും ശ്രമം, പരിഹാസവുമായി ശങ്കു ടി ദാസ്

ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി വിശ്വാസികൾ

ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള’ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി വിശ്വാസികൾ. ഹിന്ദു മതത്തേയും ശബരിമല ആചാരങ്ങളെയും കളിയാക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമാകുന്നു. ശബരിമല വ്രതാനുഷ്ടാനങ്ങൾ സ്ത്രീ വിരുദ്ധവും പിന്തിരിപ്പനും ഒഴിവാക്കേണ്ടതും ആണെന്ന് സിനിമ വരെയെടുത്തു വിശ്വാസികളെ ബോധ്യപ്പെടുത്താൻ ശ്രമം നടക്കുന്നതിനെ പരിഹസിച്ച് ശങ്കു ടി ദാസ്. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം.

Also Read: തിരുവനന്തപുരത്ത് മികച്ച പ്രകടനത്തിനൊരുങ്ങി ബിജെപി; സാധ്യത പഠിക്കാന്‍ ഏജന്‍സിയെ നിയോഗിച്ച് സുരേഷ് ഗോപി

‘ഒരു ഭാഗത്ത് മകര വിളക്ക് മനുഷ്യർ കത്തിക്കുന്നതാണ് എന്ന് തെളിയിച്ചിട്ടും അത് നോക്കി ശരണം വിളിച്ചു തൊഴുന്ന വിശ്വാസികളെ പുച്ഛിക്കൽ. മറുഭാഗത്ത് ശബരിമല വ്രതാനുഷ്ടാനങ്ങൾ സ്ത്രീ വിരുദ്ധവും പിന്തിരിപ്പനും ഒഴിവാക്കേണ്ടതും ആണെന്ന് സിനിമ വരെയെടുത്തു വിശ്വാസികളെ ബോധ്യപ്പെടുത്താൻ ശ്രമിക്കൽ. എന്തൊരു ആത്മാർത്ഥ മണ്ടന്മാരാ.‘- ശങ്കു ടി ദാസ് കുറിച്ചു.

https://www.facebook.com/sankutdas/posts/10158206704792984

ഹിന്ദു മതത്തിൽ എല്ലാ കുറ്റവും ആരോപിച്ചു വളരെ ബുദ്ധിപൂർവം പടച്ചു വിടുന്ന സിനിമയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സിനിമയെന്ന് വിമർശകർ പറയുന്നു. ദി ഗ്രറ്റ് ഇന്ത്യൻ അടുക്കള പോലെ ശബരിമല വിശ്വാസത്തെ താറടിച്ചു ഒളിച്ചു കടത്തുന്ന ഹിന്ദു വിരോധം വ്യക്തമാണെന്നാണ് ഏവരും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button