KeralaNattuvarthaLatest NewsNews

നിയന്ത്രണംവിട്ട് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ; ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിന്റെ മുൻഭാഗം തകർന്നു

കോതമംഗലം : ഓടിക്കൊണ്ടിരുന്ന മിനിലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. ചെറുവട്ടൂർ മുണ്ടോത്തിപ്പീടികയിൽ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിന്റെ മുൻഭാഗം തകർന്നു. വീടിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഭാഗികമായി തകർന്നു.  ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.

ലോറി ബ്രേക്കിട്ടപ്പോൾ കാബിൻ ലോക്ക്‌ മാറി മുന്നിലേക്ക് മറിഞ്ഞ് റോഡിലേക്കു വീണു. കാബിനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പഴയ ലോറി വാങ്ങിക്കൊണ്ടുവരുന്ന വഴിയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button