COVID 19Latest NewsNewsIndiaInternational

ഭാരതത്തിന് ഇത് അഭിമാന നിമിഷം, ലോകത്തിലെ ഏറ്റവും വേഗമേറിയ കോവിഡ് 19 വാക്സിനേഷൻ ഇന്ത്യയിൽ

ന്യൂഡൽഹി : ലോകത്ത് ഏറ്റവും വേഗമേറിയ കോവിഡ് 19 വാക്സിനേഷനാണ് ഇന്ത്യയിൽ നടക്കുന്നത്. മാരകമായ വൈറസിനെതിരെ 12 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Read Also : ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം നൽകാൻ മോദി സർക്കാരിനായെന്ന് മൂഡ് ഓഫ് ദി നേഷൻ സർവ്വേ

“ലോകത്തിന്റെ ഫാർമസി” എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയ്ക്ക് ആറ് ദിവസത്തിനുള്ളിൽ പത്തു ലക്ഷം ആളുകൾക്ക് കുത്തിവയ്പ് നൽകാൻ കഴിഞ്ഞു. അമേരിക്കയിൽ പത്തു ലക്ഷം പേർക്ക് കുത്തിവെയ്പ്പെടുക്കാൻ 10 ദിവസമെടുത്തു. ഇസ്രായേലിലും ഇത്രയും സമയം എടുത്തു.

വാക്സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള ആശങ്കകൾ കാരണം ഷോട്ടുകൾ എടുക്കരുതെന്ന് ചിലർ തീരുമാനിച്ചിട്ടും റെക്കോർഡ് വേഗതയിലാണ് ഇന്ത്യയിൽ വാക്സിനേഷൻ നടക്കുന്നത്. രാജ്യം രണ്ട് തരം വാക്സിനുകളാണ് ഉപയോഗിക്കുന്നത് – ഓക്സ്ഫോർഡ് ആസ്ട്ര സെനെക്ക വാക്സിൻറെ ഇന്ത്യൻ രൂപമായ കോവിഷീൽഡ്. പ്രാദേശികമായി നിർമ്മിക്കുകയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും അസ്ട്രാസെനെക്കയിൽ നിന്നും ലൈസൻസുള്ളതുമാണ് ഈ വാക്സിൻ. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. മറ്റൊന്ന് വാക്സിനേഷനായി ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഉൽപാദിപ്പിക്കുന്ന കൊവാക്സിൻ.

മൂന്നു കോടി ആരോഗ്യസംരക്ഷണ പ്രവർത്തകരും മറ്റ് മുൻനിര തൊഴിലാളികൾക്കും വേണ്ടിയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിച്ചത്, തുടർന്നുള്ള 27 കോടി ആളുകൾക്ക് അടുത്ത ഘട്ടങ്ങളിലാണ് വാക്സിനേഷൻ നൽകുക. ഇവരിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും നിലവിൽ രോഗാവസ്ഥകളുള്ളവരും ഉൾപ്പെടുന്നു.

ബുധനാഴ്ച മുതല്‍ ബംഗ്ലദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ആകെ 3.2 ദശലക്ഷം വാക്സീനുകളാണ് ഇന്ത്യ കയറ്റി അയച്ചത്. മൗറീഷ്യസിലേക്കും മ്യാന്‍മറിലേക്കും സീഷെല്‍സിലേക്കുമുള്ള വാക്സീനുകള്‍ കയറ്റുമതിക്ക് തയാറായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button