KeralaLatest NewsNews

സോളാർ സിബിഐ അന്വേഷണം : ഓലപാമ്പ് കാണിച്ച് യു.ഡി.എഫിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം :​ സോളാര്‍ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക്​ വിട്ടതിനെതിരെ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേസ് സി.ബി.ഐക്ക്​ വിട്ടത്​ ബി.ജെ.പിയുമായുള്ള രഹസ്യധാരണ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഓലപാമ്പ് യു.ഡി.എഫിനെ വിരട്ടാന്‍ നോക്കേണ്ട. സര്‍ക്കാര്‍ നടപടിയെ രാഷ്​ട്രീയമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നെ്​ ഉറപ്പായപ്പോഴാണ്​ വീണ്ടും സോളാര്‍ കേസ്​ കുത്തിപൊക്കിയത്​. വാളയാര്‍ പീഡനകേസിലും പെരിയ ഇരട്ടകൊലയിലും സി.ബി.ഐയെ എതിര്‍ത്ത സര്‍ക്കാറാണ്​ സോളാര്‍ സി.ബി.ഐയെ ഏല്‍പ്പിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സോളാര്‍ കേസ്​ സി.ബി.ഐക്ക്​ വിടാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സോളാര്‍ സംബന്ധിച്ച ആറ്​ പീഡന കേസുകളാണ്​ സി.ബി.ഐക്ക്​ വിടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്​. കേസ്​ സംബന്ധിച്ച്‌​ ഇര മുഖ്യമന്ത്രി പിണറായി വിജയന്​ പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ്​ നടപടി.​

shortlink

Related Articles

Post Your Comments

Related Articles


Back to top button