Latest NewsNewsIndia

യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

കോവിഡ് പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്

ന്യൂഡല്‍ഹി : കോവിഡിന്റെ ആശങ്കകള്‍ക്കിടയിലും രാജ്യം 72-മത് റിപ്പബ്ലിക് ദിനം ആഘോഷിയ്ക്കുകയാണ്. രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചു. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ല. കോവിഡ് പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തിന്റെ സൈനിക ശക്തിയും കരുത്തും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വിളിച്ചറിയിക്കും. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഒടുവില്‍ ഫ്രാന്‍സില്‍ നിന്നെത്തിയ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ആദ്യമായി പങ്കെടുക്കുന്നു എന്നതാകും ഈ പരേഡിന്റെ ഏറ്റവും വലിയ സവിശേഷത.

1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെതിരായ രാജ്യത്തിന്റെ വിജയത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിന്റെ ആഘോഷവും പരേഡിനിടെയുണ്ടാകും. ഇതിനു പുറമെ കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button