Latest NewsNewsIndia

ചെങ്കോട്ടയിൽ കൊടിയുയർത്തി ഖാലിസ്ഥാൻ തീവ്രവാദികൾ; ഭീകര സംഘടനയുടെ പാവകളായി കർഷകർ

ചെങ്കോട്ടയിൽ ഖാലിസ്ഥാൻ ഭീകരസംഘടനയുടെ പതാക

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖാലിസ്ഥാനി പതാക ഉയർത്തുന്നവർക്കു കോടികൾ പാരിതോഷികം നൽകുമെന്ന സിഖ് ഭീകര സംഘടനയുടെ ആഹ്വാനം പാലിച്ച് കർഷകർ. സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടന ഇന്ത്യൻ പതാക മാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തുന്നവർക്ക് കോടികൾ വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ നേതാവ് ഗുര് പാണ്ടവന്റ് സിംഗ് പന്നുവാണ് പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോൾ ട്രാക്ടർ റാലിക്കിടെ കർഷകർ ചെയ്തിരിക്കുന്നത്.

Also Read: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ കാണാനില്ല ; പൊലീസില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്

ചെങ്കോട്ടയ്ക്ക് മുകളിൽ കയറിയ ഖാലിസ്ഥാൻ തീവ്രവാദികൾ അവരുടെ പതാക ചെങ്കോട്ടയ്ക്ക് മുകളിൽ ഉയർത്തി. സിംഘു അതിർത്തിയിലെ കർഷകരും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതോടെ, കർഷക സമരത്തിൽ ഖാലിസ്ഥാൻ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്നത് വ്യക്തമാവുകയാണ്. കർഷകരുടെ സമരം നടത്തുന്നത് ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന ആരോപണം വ്യക്തമാകുന്ന കാഴ്ചയാണിത്.

ചെങ്കോട്ടയ്ക്ക് പുറമേ ഇന്ത്യാ ഗേറ്റിലും പതാക ഉയർത്തണമെന്നാണ് ഇവർക്ക് ലഭിച്ച ആഹ്വാനം. ഖാലിസ്താൻ പതാകയുയർത്തി ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തണമെന്നും ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിനു പുറമേ റിപ്പബ്ലിക് ദിന പരേഡിന് ബദലായി ട്രാക്ടർ റാലി നടത്താനും ആഹ്വാനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button