Latest NewsNewsInternational

ചത്ത മുതലയുടെ വയറ്റില്‍ കോണ്ടവും പാഡുകളും കണ്ടെത്തി

 

ജമൈക്ക : ചത്ത മുതലയുടെ വയറ്റില്‍ കോണ്ടവും പാഡും മാലിന്യങ്ങളും കണ്ടെത്തി. ജമൈക്കയിലാണ് സംഭവം. ജമൈക്ക ഹെല്‍ഷയര്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപത്താണ് ദാരുണ സംഭവം. ഇവിടെ ചത്ത നിലയില്‍ കണ്ടെത്തിയ കൂറ്റന്‍ മുതലുടെ വയറ്റില്‍ കണ്ടെത് ദാരുണമായ സംഭവമായിരുന്നു. ചത്ത മുതലയുടെ വയറ്റില്‍ നിന്നും അഞ്ച് കോണ്ടം, രണ്ട് സാനിറ്ററി പാഡ്, പേപ്പര്‍ ടവ്വലുകള്‍, മിഠായി കവറുകള്‍, പക്ഷിത്തൂവലുകള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് കണ്ടെടുത്തത്.

Read Also : ഡല്‍ഹിയിലെ സമരം അക്രമാസക്തമായതിന്റെ പിന്നില്‍ മോദി സര്‍ക്കാരെന്ന് കുറ്റപ്പെടുത്തലുകളുമായി സീതാറാം യെച്ചൂരി

” ചത്ത ഒരു ജീവിയുടെ വായ തുറക്കുമ്പോള്‍ വെറും പ്ലാസ്റ്റിക് മാത്രമാണ് കാണുന്നത്. വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു കാഴ്ചയാണത്. മുതലകള്‍ക്ക് അതിനെ കുറിച്ചറിയില്ല എന്നാല്‍ മനുഷ്യരായ നമ്മുടെ സ്വാധീനമാണ് അവയ്ക്ക് ഈ അവസ്ഥയുണ്ടാക്കുന്നത്. മുതലകള്‍ ആളുകളെ ഇരയാക്കുന്നില്ല. വാസ്തവത്തില്‍ അവര്‍ ആളുകളെ ഭയപ്പെടുകയാണ് ചെയ്യുന്നതെന്ന് പരിസ്ഥി പ്രവര്‍ത്തകര്‍ പറയുന്നു. അതുപോലെ തന്നെ പ്ലാസ്റ്റിക് മലിനീകരണവും ഒരു വലിയ കാര്യമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button