KeralaLatest NewsNewsIndia

ചെങ്കോട്ടയിൽ ആക്രമണം നടത്തിയത് കർഷകരല്ലെന്നു കർഷക സംഘടനകൾ; ഖാലിസ്ഥാനികളെ കർഷകരാക്കുന്ന പ്രതിപക്ഷവും മാധ്യമങ്ങളും

ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാക ഉയർത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്

റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ട്രാക്ടർ റാലി നടത്തി ആക്രമണം അഴിച്ച് വിട്ടത് കർഷകരല്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇപ്പോഴും പ്രതിഷേധക്കാരെയും പൊലീസിനു നേരെ ആക്രമണം അഴിച്ചുവിട്ടവരെയും കർഷകരെന്നാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും പറയുന്നത്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അടക്കമുള്ളവർ രംഗത്തെത്തി.

ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചെങ്കോട്ടയിൽ മറ്റ് കൊടികൾ പാറിയത് തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയപ്പോഴാണ് കുട്ടി നേതാക്കൾ കർഷകരെന്ന് പറയുന്ന ഖാലിസ്ഥാൻ തീവ്രവാദികൾക്ക് പിന്തുണയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

Also Read: അഞ്ച് കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മ്മിയ്ക്കാനുള്ള അവസരമാണ് ഉമ്മന്‍ ചാണ്ടിയുടെ വരവിലൂടെ ഉണ്ടായത് : കെ.സുരേന്ദ്രന്‍

ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ അറിയിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഖാലിസ്ഥാൻ ഭീകരരും രംഗത്തെത്തി. ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാക ഉയർത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് വ്യക്തമാക്കി. പഞ്ചാബിലെ തരൻ തരൻ ജില്ലയിലുള്ള ജുഗ്‌രാജ് സിംഗാണ് ചെങ്കോട്ടയിലെ കൊടിമരത്തിൽ കയറി ഖലിസ്ഥാൻ പതാക ഉയർത്തിയത്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

അതേസമയം പ്രതിഷേധത്തിൽ ഖാലിസ്ഥാൻ സംഘടനകളുടെ സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യാ ഗേറ്റിന് മുൻപിൽ ഖലിസ്ഥാൻ പതായ ഉയർത്തി ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തണമെന്നും പതാക ഉയർത്തുന്നവർക്ക് 2,50,000 ഡോളർ പാരിദോഷികമായി നാൽകുമെന്നുമായിരുന്നു ഇവരുടെ വാഗ്ദാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button