Latest NewsNewsIndia

വാളോങ്ങിയ കർഷകരെ കണ്ടില്ല, കണ്ടത് പൊലീസുകാരെ മാത്രം; കലാപത്തിന് ആഹ്വാനം ചെയ്തവരെ പിന്തുണച്ച് രാഹുൽ ഗാന്ധി

മനുഷ്യത്വമില്ലായ്മയാണ് മോദി സർക്കാരിന്റെ മുഖമുദ്ര: രാഹുൽ ഗാന്ധി

റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറി പൊലീസുകാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട കലാപകാരികളെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മനുഷ്യത്വമില്ലായ്മയാണ് മോദി സർക്കാരിന്റെ മുഖമുദ്രയെന്ന കുറിപ്പോടെ നിരവധി ചിത്രങ്ങൾ രാഹുൽ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചു.

Also Read: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്ക് കനത്ത പിഴയുമായി ഒമാന്‍

എന്നാൽ, ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. രാഹുൽ പങ്കുവെച്ച ചിത്രങ്ങളിൽ പ്രതിഷേധക്കാരെ നേരിടുന്ന പൊലീസിൻ്റെ ചിത്രങ്ങൾ മാത്രമാണുള്ളത്. പൊലീസിനെ ആക്രമിക്കുന്ന കർഷകരെയോ പ്രതിഷേധക്കാരെയോ രാഹുൽ കാണില്ലെന്ന് വിമർശകർ പറയുന്നു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ ഉണ്ടായ പോലീസ് നടപടിയെ രാഹുൽ നീചമെന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.

ആക്രമണത്തിൽ 400ലധികം പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാർക്ക് നേരെ വാളോങ്ങുന്ന നിരവധി ആളുകളുടെ ചിത്രങ്ങളും വൈറലായിരുന്നു. ഇത് മാത്രം രാഹുൽ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും പ്രതിഷേധക്കാരെ വെള്ളപൂശാനാണ് രാഹുൽ അടക്കമുള്ളവർ ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button