Latest NewsIndiaNews

തലവേദന ഒഴിയാതെ തൃണമൂല്‍; എം എൽ എ ദീപക് ഹൽദാറും പാർട്ടി വിട്ടു

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു. ഡയമണ്ട് ഹാർബർ എം എൽ എ ദീപക് ഹൽദാറും പാർട്ടി വിട്ടു. താൻ രണ്ട് തവണ എം എൽ എ ആയ വ്യക്തിയാണ്. കഴിഞ്ഞ നാല് വർഷക്കാലമായി പ്രവർത്തന സ്വാതന്ത്ര്യം ഇല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് താൻ രാജി വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി തൃണമൂൽ കോൺഗ്രസ് എംഎൽ എമാരായ റജിബ് ബാനർജി, ബൈശാലി ഡാൽമിയ, പ്രബീർ ഘോഷാൽ, രതിൻ ചക്രവർത്തി, രുദ്രനീൽ ഘോഷ് തുടങ്ങിയവർ രാജി വെച്ചിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്നും നേരത്തെ രാജി വെച്ച മന്ത്രി സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നിരുന്നു.

അതേസമയം തൃണമൂൽ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുമെന്നും ഒടുവിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ പാർട്ടിയും മമതയും മാത്രമാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button