Latest NewsKeralaNews

കേന്ദ്ര ബഡ്ജറ്റിനെ മാന്ത്രിക ബഡ്ജറ്റ് എന്ന് വിശേഷിപ്പിച്ച് പ്രവാസി വ്യവസായി എം.എ യൂസഫലി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രത്യേകം അഭിനന്ദിച്ച് യൂസഫലി

ദുബായ്: കേന്ദ്ര ബഡ്ജറ്റിനെ മാന്ത്രിക ബഡ്ജറ്റ് എന്ന് വിശേഷിപ്പിച്ച് പ്രവാസി വ്യവസായി എം.എ യൂസഫലി, പ്രവാസികള്‍ക്കും കേരളത്തിനും ലഭിക്കുന്ന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് യൂസഫലി. പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ബജിറ്റിനെതിരെ രംഗത്തുവന്ന വേളയിലാണ് യൂസഫലി സ്വാഗതം ചെയ്തിരിക്കുന്നത്. കൊറോണ കാലത്തെ മാന്ത്രിക ബജറ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആരോഗ്യ, കാര്‍ഷിക മേഖലയെ ബജറ്റില്‍ പരിഗണിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ പാക്കേജും വാക്സിന് വേണ്ടി തുക വകയിരുത്തിയതുമെല്ലാം സാധാരണക്കാര്‍ക്ക് നേട്ടമാണ്. കേരളത്തിലെ ഗതാഗത മേഖലയ്ക്ക് തുക വകയിരുത്തിയതും പ്രയോജനപ്രദമാണ്. കൊച്ചി തുറമുഖ പദ്ധതിയും അദ്ദേഹം എടുത്തുപറയുന്നു.

Read Also : ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ റെക്കോർഡ് നേട്ടവുമായി ഓഹരി വിപണി

ഒരാള്‍ മാത്രമുള്ള കമ്പനി ആരംഭിക്കാമെന്ന നിര്‍ദേശം പ്രവാസികള്‍ക്ക് ഗുണം ചെയ്യും. നേരത്തെ പ്രവാസിക്ക് നാട്ടില്‍ കമ്പനി ആരംഭിക്കണമെങ്കില്‍ ഒന്നിലധികം പേര്‍ വേണമായിരുന്നു. പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കിയ കാര്യവും എടുത്തു പറഞ്ഞ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മല സീതാരാമനെയും അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, പ്രതിപക്ഷ നേതാക്കള്‍ ബജറ്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് രംഗത്തുവന്നത്. ഇതെന്ത് ബജറ്റ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. കടമെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാക്കള്‍ ആരോപിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button