Latest NewsNewsIndiaBusiness

കേന്ദ്ര ബജറ്റ്: സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ബജറ്റെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി

മഹാമാരിയെത്തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ക്കിടയിലും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അഭിപ്ര്രയപ്പെട്ടു .’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇത്.

Read Also: ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവെന്ന് സൂചന

ആത്മനിര്‍ഭര്‍ ആരോഗ്യ പദ്ധതിക്ക് 64,180 കോടി രൂപ വകയിരുത്തിയത് വലിയ സാമ്പത്തിക മുന്നേറ്റത്തിന് വഴിവെക്കും. കോവിഡ് വാക്‌സിന്‍ നിര്‍മാണ വിതരണങ്ങള്‍ക്ക് കൂടുതല്‍ ചിലവഴിക്കുന്നത് മുഴുവന്‍ ഇന്ത്യന്‍ ജനതയ്ക്കും ധാര്‍മികമായ പ്രോത്സാഹനമാണ്. ‘വണ്‍ പേഴ്സണ്‍ കമ്പനീസ്’ (ഒ.പി.സി) സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുവ സംരംഭകര്‍ക്കും കരുത്തുപകരും.

Read Also: ആര്‍ എസ് എസിന്റെ രാമക്ഷേത്ര നിര്‍മാണ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്

എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ക്കുള്ള കരുതല്‍ വ്യവസായി എന്ന നിലയില്‍ സന്തോഷം തരുന്നതാണ്. കൊച്ചി ഉള്‍പ്പെടെയുള്ള പ്രധാന മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം, ഹൈവേ അടിസ്ഥാന വികസനം, കൊച്ചി മെട്രോ എന്നിവയ്ക്കടക്കമുള്ള കേരളത്തിനായുള്ള പ്രഖ്യാപനങ്ങള്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും വ്യവസായ സൗഹൃദമാക്കുകയും ചെയ്യും- യൂസഫലി വ്യക്തമാക്കി.

read Also: മദ്യപാനത്തിനിടയിൽ വാക്കുതർക്കം; ഇതരസംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്നു

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് എം ഡി അദീബ് അഹമ്മദിൻറ്റെ അഭിപ്രായത്തിൽ പ്രവാസികളുടെ ആവശ്യങ്ങള്‍ക്കും മുഖ്യ പരിഗണന നല്‍കിയ ബജറ്റാണിത്. “എന്‍.ആര്‍.ഐ ഇരട്ട നികുതി ഒഴിവാക്കുന്നത് പ്രവാസി സമൂഹത്തിന് ആശ്വാസം പകരും. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതികളില്‍ കൂടുതല്‍ പ്രവാസികളെ ആകര്‍ഷിക്കുന്ന പദ്ധതികളും പ്രതീക്ഷ നല്‍കുന്നു. ആരോഗ്യം, മാനവ ക്ഷേമം, സാമ്പത്തികം, അടിസ്ഥാന സൗകര്യം തുടങ്ങിയ രംഗങ്ങളിലെ വികസന ലക്ഷ്യത്തോടെയുള്ള ആത്മനിര്‍ഭര്‍ പദ്ധതി വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും.

Read Also: ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഗതാഗതം, റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള രംഗങ്ങളിലേക്ക് വലിയ തുക വകയിരുത്തുന്നത് രാജ്യത്തിൻറ്റെ സ്വയം പര്യാപ്തയിലേക്കുള്ള യാത്രയ്ക്ക് കരുത്തുപകരും. സാധാരണ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും എല്ലാ തൊഴില്‍ മേഖലകളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ തൊഴില്‍ രംഗങ്ങളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും”- അദ്ദേഹം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button