USALatest NewsIndiaNewsInternational

ഇന്ത്യൻ വംശജ ഭവ്യ ലാൽ ഇനി നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസി അവലോകന ടീമിലെ അംഗമായിരുന്നു ഇന്ത്യൻ വംശജയായ ഭവ്യ ലാൽ

 

വാഷിങ്ടൺ : ഇന്ത്യൻ വംശജയായ ഭവ്യ ലാൽ ഇനി യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസി അവലോകന ടീമിലെ അംഗമായിരുന്നു ഇന്ത്യൻ വംശജയായ ഭവ്യ ലാൽ. 2005 മുതൽ 2020 വരെ എസ്.ടി.പിഐ (Institute for Defence Analyses Science and Technology Policy Institute) ഗവേഷണ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ച ഭവ്യ ലാലിന് എൻജിനിയറിങ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ മികച്ച അനുഭവ പരിചയമുണ്ടെന്നാണ് നാസയുടെ പ്രസ്താവനയിൽ പറയുന്നത്. ബഹിരാകാശ മേഖലയ്ക്ക് ഭവ്യ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും നാസ വ്യക്തമാക്കിയിരുന്നു.

Also read : ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ഇനി മുതൽ ആധാർ നിർബന്ധിത രേഖയാക്കും

എസ്.ടി.പി.ഐയിൽ എത്തുന്നതിന് മുമ്പ് ശാസ്ത്ര സാങ്കേതിക പോളിസി ഗവേഷണ കൺസൾട്ടിങ് സ്ഥാപനമായ C-STPS LLC പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ആളാണ് ഭവ്യ.കൂടാതെ കേംബ്രിഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഗോള പോളിസി ഗവേഷണ കൺസൾട്ടൺസി സ്ഥാപനമായ Abt അസോസിയേറ്റിലെ സയൻസ് ആൻഡ് ടെക്നോളജി പോളിസി പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും ഭവ്യ പ്രവർത്തിച്ചിട്ടുണ്ട്.

Also read : ഒഴിവുകൾ പൂഴ്ത്തിവച്ച് അധ്യാപക നിയമനത്തിന് നീക്കം

മാസച്യുസെറ്റ്‌സ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയാർ എൻജിനിയറിങിലും ടെക്‌നോളജി ആൻഡ് പോളിസിയിലും ബിരുദാനന്തര ബിരുദം നേടിയ ഭവ്യ ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സ്റ്റിയിൽ നിന്ന് പബ്ലിക് പോളിസിയിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button