Latest NewsNewsInternational

കിം ജോംഗ് ഉന്നിനെക്കുറിച്ച് ഒഴിയാതെ ദുരൂഹതകള്‍ , പൊതു വേദികളില്‍ നിന്നും അപ്രത്യക്ഷയായി ഭാര്യ റി സോല്‍ ജു 

ഇരുവരും എവിടെ ?

പ്യോങ്യാങ് ;ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെക്കുറിച്ചുള്ള ദുരൂഹതകള്‍ ബാക്കി നില്‍ക്കേ, പൊതു വേദികളില്‍ നിന്നും അപ്രത്യക്ഷയായി ഭാര്യ റി സോല്‍ ജുവും. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ജുവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ഉത്തര കൊറിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ നിരവധി കഥകളും പ്രചരിക്കുന്നുണ്ട്. 2020 ജനുവരി 25 നാണ് അവസാനമായി ജു പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

Read Also : വീഡിയോ കോളിംഗ്, കേരളത്തിലെ പുരുഷന്‍മാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്

ജുവിനെ കിം ജോംഗ് ഉന്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജു ഒറ്റയ്ക്ക് കഴിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര കൊറിയന്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഹോംഗ മിനും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കുട്ടികളുമായി പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത് അപകടകരമാണെന്നും, അതിനാലാണ് ജു പൊതു വേദികളില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും ഹോംഗ മിന്‍ പറഞ്ഞു. അതേസമയം രോഗബാധിതയായ കിംഗ് ജോംഗ് ഉന്നിന്റെ അമ്മായി കിംഗ് ക്യോംഗ് ഹീയെ ജു പരിചരിച്ച് പോരുകയാണെന്ന സൂചനകളും പുറത്തുവരുന്നു.

സാധാരണയായി കിം ജോംഗ് ഉന്നിനൊപ്പം എല്ലാ പൊതു വേദികളിലും ജു പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിന് നടന്ന മിലിറ്ററി പരേഡില്‍ ജു പങ്കെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജുവിനെ കാണാനില്ലെന്ന മാദ്ധ്യമ വാര്‍ത്തകള്‍ പുറത്തുവന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കിം ജോംഗ് ഉന്നും പൊതുവേദികളില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇതിന് പിന്നാലെ അദ്ദേഹം രോഗ ബാധിതനാണെന്നും, മരിച്ചെന്നും തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button