Latest NewsKeralaNattuvarthaNews

നിലമേൽ മങ്കുഴിയിൽ റബ്ബർ തോട്ടത്തിന് തീപിടിച്ച നിലയിൽ

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം

കടയ്ക്കൽ : നിലമേൽ മങ്കുഴിയിൽ റബ്ബർ തോട്ടത്തിന് തീപിടിച്ചു. മങ്കുഴി സ്വദേശികളായ അഭയ് വേണുഗോപാൽ, ഫാത്തിമാബീവി എന്നിവരുടെ തോട്ടത്തിന്റെ ഒരേക്കറോളം കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.

കടയ്ക്കൽനിന്ന്‌ അഗ്നിരക്ഷാസേന എത്തിയെങ്കിലും ചെങ്കുത്തായ പ്രദേശമായതിനാൽ തീപ്പിടിത്തം നടന്ന സ്ഥലത്ത് വാഹനമെത്താനായില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button