KeralaLatest NewsNewsLife Style

വിവാഹം ആഡംബരമാക്കിയില്ല പകരം കാരുണ്യപ്രവർത്തി ചെയ്തു; ഇവരാണ് മാതൃക ദമ്പതികൾ

പാലക്കാട്: പിയൂഷ്-രേവതി , ഈ ദമ്പതികളാണ് താരങ്ങൾ. നല്ല നാളേയ്ക്കായി ഒന്നുചേര്‍ന്നവര്‍. ക്യാൻസർ ദിനത്തിൽ കാരുണ്യത്തിനായി ഒരുമിച്ചവർ. അങ്ങനെ ദേശീയ ക്യാൻസർ ദിനത്തിൽ വിവാഹവേദി സഹജീവിസ്നേഹത്തിനുള്ള കേന്ദ്രമായി.

Read Also: ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും പണം ഒഴുക്കിയാണ് കര്‍ഷക സമരം സംഘടിപ്പിക്കുന്നത്; തുഷാര്‍ വെള്ളാപ്പള്ളി

പിയൂഷ്- രേവതി ദമ്പതികൾ തങ്ങളുടെ വിവാഹചിലവിൽ നിന്നും വൻ തുക ക്യാൻസർ രോഗികൾക്കായി നൽകി കൊണ്ടാണ് സമൂഹത്തിന് നല്ലൊരു സന്ദേശം നൽകി മാതൃകയായത്. ക്യാൻസർ എന്ന മാരക രോഗം കൊണ്ട് അവശത അനുഭവിക്കുന്ന രോഗികൾക്കായി തങ്ങളുടെ വിവാഹ ചെലവിൽ നിന്നും വലിയൊരു തുക, ഷാഫി പറമ്പിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ജെസിഐ പാലക്കാട് സെക്രട്ടറി സറീന ഹനീഫക്ക് കൈമാറി. ഉൾകാഴ്ചയുള്ള ആശയങ്ങളിലൂടെ സാമൂഹ്യ സേവനം നടത്തുന്ന ജെസിഐക്കും ഇത് നന്മ മുഹൂർത്തമായി.

Read Also: 14 വയസ് മാത്രം പ്രായമുള്ള ഭാര്യ ഗര്‍ഭിണി,ഭർത്താവ് ഒളിവിൽ

പുത്തൻ രീതിയിലൂടെ വിവാഹ ചടങ്ങുകൾ ഗംഭീരമാകാനായി ഭീമൻ തുക മുടക്കുന്നവരുടെയിടയിൽ ഈ ദമ്പതികൾ വ്യത്യസ്തരാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button