Latest NewsNewsLife StyleHealth & Fitness

ഉറക്കം കുറഞ്ഞാൽ ആയുസും കുറയും; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

നല്ല ഉറക്കം ലഭിക്കുന്നതിനു ചില കാര്യങ്ങള്‍ നമ്മള്‍ സ്വയം ശീലിക്കണം

നമ്മുടെ ശരീരത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല വിശ്രമം വളരെ അത്യാവശ്യമാണ്. അതിൽ പ്രധാനമാണ് ഉറക്കം. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തിനും മനസിനും ദോഷം ചെയ്യും. ഓരോ ദിവസവും ആറു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവർക്ക് ആയുസ് കുറയാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ ആറുമണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണമെന്നാണ് വിദഗ്‌ധരുടെ നിര്‍ദ്ദേശം. നല്ല ഉറക്കം ലഭിക്കുന്നതിനു ചില കാര്യങ്ങള്‍ നമ്മള്‍ സ്വയം ശീലിക്കണം. എന്തൊക്കെയാണെന്ന് നോക്കാം.

Also Read:ഋതുമതിയെങ്കില്‍ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്

1. ഉറങ്ങാന്‍ പോകുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും രാത്രിഭക്ഷണം കഴിക്കണം. കഴിച്ചയുടൻ ഉള്ള ഉറക്കം അത്ര നല്ലതല്ല. രാത്രി ഭക്ഷണം കുറേക്കൂടി ലളിതമാക്കുകയും കുറയ്ക്കുകയും ചെയ്താൽ തന്നെ ആരോഗ്യ അന്തരീക്ഷത്തിൽ കാര്യമായ മാറ്റം വരുത്താന്‍ സാധിക്കുന്നതാണ്. ഉറങ്ങുന്നതിനു മുമ്പ് വാഴപ്പഴം, ബദാം, പാല്‍, തേന്‍, ഡാര്‍ക്ക് ചോക്കലേറ്റ് എന്നിവ മിതമായ അളവില്‍ കഴിക്കുന്നത് വിട്ടുമാറാത്ത ഉറക്കമില്ലായ്മയെ ഭേദമാക്കും.

2. വ്യായാമം ചെയ്യുന്നത്‌ സ്ഥിരമാക്കുക. വിവാഹിതരാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ നല്ല വ്യായാമമാണ്‌. ഇത്‌ തടസ്സമില്ലാത്തതും ശാന്തവുമായ നിദ്ര പ്രദാനം ചെയ്യും. ഉറക്കത്തിന്‌ തൊട്ടുമുമ്പുള്ള സമയത്ത്‌ വ്യായാമം ചെയ്യരുത്, ഇത് വിപരീതഫലമായിരിക്കും ഉണ്ടാക്കുക.

3. അമിതമായ മദ്യപാനം ഉറക്കത്തെ അകറ്റിനിര്‍ത്തും. മദ്യപാനം ഞരമ്പിനെ തളര്‍ത്തും. മദ്യപിക്കുന്നതിലൂടെ ഉറക്കം വരുമായിരിക്കും, പക്ഷേ നന്നായി ഉറങ്ങാന്‍ ഒരിക്കലും മദ്യം സഹായിക്കില്ല. മെഡിറ്റേഷന്‍, യോഗ തുടങ്ങിയവ ചെയ്ത് മനസിനെ ശാന്തമാക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

4. ഉറങ്ങുന്നതിനു മുമ്പ് പുസ്തകവും ടിവിയും വേണ്ട. ടിവി കണ്ട് ഉറങ്ങുന്നതും നല്ലതല്ല. കൂടാതെ എന്തെങ്കിലും തരത്തില്‍ ആകാംഷയുണ്ടാക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. ഫോണ്‍ തീരെ ഉപയോഗിക്കരുത്.

5. ഉത്തേജക പാനീയങ്ങള്‍ ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button