Latest NewsIndia

ഉത്തരേന്ത്യയെ വിറപ്പിച്ച്‌ ഏഴു സംസ്ഥാനങ്ങളില്‍ ഭൂചലനം

പഞ്ചാബിലെ അമൃത്സറാണ് പ്രഭവ കേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ഉത്തരേന്ത്യയിൽ വൻ ഭൂചലനം. ഏഴ് സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചകമ്പത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.പഞ്ചാബിലെ അമൃത്സറാണ് പ്രഭവ കേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ മരണമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രകമ്പനത്തെത്തുടര്‍ന്നു പലരും വീടുകളില്‍നിന്നു പുറത്തിറങ്ങി. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലും അഫ്ഗാനിസ്ഥാനിലെ തജിക്കിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു.

പാക്കിസ്ഥാനില്‍ ഭൂചലനത്തിന് 6.4 തീവ്രത രേഖപ്പെടുത്തി, തജിക്കിസ്ഥാനില്‍ 6.3ഉം. അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തജിക്കിസ്ഥാനാണ്. 84 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയത്. ഭൂകമ്പ ബാധിത മേഖലയിലാണു പാക്കിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button