KeralaLatest NewsNews

വാക്കുകള്‍ കൊണ്ട് മാത്രമായില്ല, 37 ലക്ഷം ശമ്പളം കൈപ്പറ്റുന്ന സഖാവ് ദയവായി സമരപന്തലിലേയ്ക്ക് കടന്നു ചെല്ലൂ

ചിന്തയ്ക്ക് വീണയുടെ കത്ത്

തിരുവനന്തപുരം: വാക്കുകള്‍ കൊണ്ട് മാത്രമായില്ല, 37 ലക്ഷം ശമ്പളം കൈപ്പറ്റുന്ന സഖാവ് ദയവായി സമരപന്തലിലേയ്ക്ക് കടന്നു ചെല്ലൂ, ചിന്തയ്ക്ക് വീണയുടെ കത്ത്.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് തുറന്ന കത്തെഴുതിയത് വേറെ ആരുമല്ല, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന കത്ത്.

Read Also : മലക്കം മറിഞ്ഞ് മേജര്‍ രവി, താന്‍ ജനക്ഷേമം ലക്ഷ്യം വെയ്ക്കുന്ന പാര്‍ട്ടിയ്‌ക്കൊപ്പം,

വീണ എസ് നായരുടെ കത്തിന്റെ പൂര്‍ണരൂപം: യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ സഖാവ് ചിന്ത ജെറോമിന് തുറന്ന കത്ത് , സഖാവെ, കേരളത്തിലെ യുവജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി സമരം ചെയ്യുന്നത് അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു. പി.എസ്.സി പരീക്ഷ കോപ്പിയടിക്കാതെ എഴുതി റാങ്ക് ലിസ്റ്റില്‍ കയറിയവരാണ് അവര്‍. അവരുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് അവര്‍ക്ക് അര്‍ഹതപ്പെട്ട ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് അവര്‍ സമരം ചെയ്യുന്നത്. 5% പോലും നീയമനങ്ങള്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നടക്കുന്നില്ല.

താല്‍ക്കാലിക , പിന്‍വാതില്‍  നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സര്‍ക്കാര്‍. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിയമസഭയിലെ മറുപടി പ്രകാരം സംസ്ഥാനത്ത് 36,18,084 പേരാണ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1,58,243 പേരാണ്. അതില്‍ തന്നെ 11,445 പേര്‍ മെഡിക്കല്‍ ബിരുദധാരികളും 52, 473 പേര്‍ എഞ്ചിനിയറിംഗ് ബിരുദധാരികളും ആണ്.

വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 3.18 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ നയമിച്ചത് ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇതു പോലുള്ള പിന്‍വാതില്‍  നിയമനങ്ങളും സ്ഥിരപ്പെടുത്തലും തകൃതിയായി നടക്കുകയാണ്. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണല്ലോ യുവജന കമ്മീഷന്‍ ശ്രദ്ധിക്കേണ്ടത്. യുവജനങ്ങളുടെ പേരില്‍ 37 ലക്ഷത്തോളം രൂപ ശമ്പളമായി  സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സഖാവ് കൈപ്പറ്റിയിട്ടുണ്ടന്ന് വിവരവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.

സഖാവ് ആ ഓഫിസില്‍ നിന്ന് ഇറങ്ങി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണം, അവരുടെ പരാതി കേള്‍ക്കണം , പരാതി പരിഹരിക്കാന്‍ മുന്‍ കൈയെടുക്കണം . ഇതൊക്കെ ചെയ്യാന്‍ വേണ്ടിയാണ് യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ പോസ്റ്റ് . സ്ഥാനങ്ങള്‍ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ സഖാവ് ചിന്താ ജേറോം.

അഡ്വ വീണ എസ് നായര്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button