Latest NewsIndia

ടൂൾകിറ്റ് കേസ്: ഖാലിസ്ഥാന് പിന്നാലെ അന്വേഷണം പാക്ക് ചാരസംഘടനയിലേക്കും: രാഷ്ട്രീയ പ്രേരിതമെന്ന് നികിത

നികിതയുടെ വീട്ടിൽ നിന്ന് ലഭിച്ചത് നിർണ്ണായക തെളിവുകൾ, ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തു

ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ അന്വേഷണം പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐ യിലേക്കും വ്യാപിപ്പിച്ചു ഡൽഹി പോലീസ്. സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിശ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഈ മാസം 11നു മുംബൈ ഗോരേഗാവിലെ നികിതയുടെ ഫ്ലാറ്റിൽ തിരച്ചിൽ നടത്തിയ പൊലീസ് ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു.

read also: ‘കാർഷികനിയമങ്ങളെ കുറിച്ച് ആളുകളെ ബോധവത്കരിക്കുക മാത്രമാണ് ടൂൾകിറ്റ്’: മുൻ‌കൂർ ജാമ്യാപേക്ഷ നൽകി നികിത ജേക്കബ്

അതേസമയം അറസ്റ്റ് ചെയ്യാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ബോംബെ ഹൈക്കോടതിയിലെ മലയാളി അഭിഭാഷക നികിത ജേക്കബ് പറയുന്നു. അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി ഇവർ കോടതിയെ സമീപിച്ചിരുന്നു. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ സ്ഥിര ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച സമയം വേണമെന്നും, അതുവരെ പൊലീസ് നടപടി തടയണമെന്നുമാണ് നികിത ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ ദിശയെ അറസ്റ്റ് ചെയ്തതിനെതിരെ അവർ വെറും 22 വയസുകാരിയാണെന്ന ന്യായവുമായി നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി വദ്ര, അരവിന്ദ് കെജ്‌രിവാൾ രാമചന്ദ്ര ഗുഹ, അഭിനേതാക്കളായ പ്രകാശ് രാജ്, സിദ്ധാർഥ്, സ്വര ഭാസ്കർ, ചേതൻ കുമാർ, ഗായിക ചിന്മയി ശ്രീപാദ, കർണാടക സംഗീതജ്ഞൻ ടി.എം കൃഷ്ണ തുടങ്ങിയവരും സംയുക്ത കിസാൻ മോർച്ചയും ദിഷക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ നടപടിക്രമങ്ങൾ പാലിച്ച്, അമ്മയുടെയും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ദിശയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതെന്നു ഡൽഹി പൊലീസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button