Latest NewsNewsInternationalTechnology

ഗൂഗിളിന് 9.4 കോടി രൂപയുടെ പിഴ ചുമത്തി ഫ്രാന്‍സ്

ഓണ്‍ലൈന്‍ സേര്‍ച്ചിങ് വഴി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ഹോട്ടലുകളില്‍ കയറ്റിയതിന്‍റെ പേരില്‍ ഗൂഗിളിന് 9.4 കോടി രൂപയുടെ പിഴ . ഫ്രാന്‍സിലെ ഹോട്ടലുകള്‍ ഗൂഗിളിന്‍റെ സേര്‍ച്ചിങ് ലിസ്റ്റില്‍ റാങ്ക് ചെയ്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു എന്ന ധനമന്ത്രാലയത്തിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

Read Also: ഒമാനിൽ കോവിഡ് നിയമം ലംഘിച്ച പ്രവാസി അറസ്റ്റില്‍

2019 ല്‍ ആരംഭിച്ച ഒരു മാസത്തെ അന്വേഷണത്തെ തുടര്‍ന്നാണ് ഗൂഗിളിനെതിരെ പിഴ ചുമത്തിയത്. ഗൂഗിള്‍ അയര്‍ലന്‍ഡും ഗൂഗിള്‍ ഫ്രാന്‍സും ചേര്‍ന്നാണ് 13.4 ലക്ഷം ഡോളര്‍ (ഏകദേശം 9.4 കോടി രൂപ) പിഴയായി നല്‍കേണ്ടത്. അറ്റൗട്ട് ഫ്രാന്‍സ് റാങ്കിങ്ങിന് പകരം ഗൂഗിള്‍ സ്വന്തം മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരു ലിസ്റ്റ് സ്ഥാപിച്ചുവെന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ കോമ്പറ്റീഷന്‍, കണ്‍സ്യൂഷന്‍ ആന്‍ഡ് ഫ്രോഡ് കണ്ട്രോള്‍ (ഡിജിസിസിആര്‍എഫ്) അറിയിച്ചു.

Read Also: അഭയ കേസ്; പ്രതികളുടെ ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി

നിരവധി ഹോട്ടൽ അധികൃതർ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഗൂഗിളിന്‍റെ റാങ്കിങ് ലിസ്റ്റിലുള്ള 7,500ലധികം ഹോട്ടലുകളെ ധനവകുപ്പ് വിലയിരുത്തിയത്. ഗൂഗിള്‍ താഴ്ന്ന റാങ്കിലുള്ള ഹോട്ടലുകളാണ് സേര്‍ച്ച്‌ റിസള്‍ട്ടില്‍ ആദ്യ പേജില്‍ തന്നെ ലിസ്റ്റ് ചെയ്തിരുന്നത്. സേര്‍ച്ച്‌ എന്‍ജിന്‍ 2019 സെപ്റ്റംബര്‍ മുതല്‍ ഹോട്ടല്‍ റാങ്കിങ് രീതികളില്‍ ഭേദഗതി വരുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button