Latest NewsNewsInternational

ബോംബുണ്ടാക്കാൻ പരിശീലനം നൽകുന്നതിനിടയിൽ സ്​ഫോടനം; നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു

കാബൂൾ: ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്​ഫോടനത്തിൽ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്​ഗാനിസ്​താനിലെ ബാൽക്​ പ്രവിശ്യയിലെ പള്ളിയിലാണ്​ സ്​ഫോടനമുണ്ടായിരിക്കുന്നത്​. ആറ്​ വിദേശികളുൾപ്പടെ 30 പേർ കൊല്ലപ്പെട്ടുവെന്ന്​ അഫ്​ഗാൻ നാഷണൽ ആർമി അറിയിക്കുകയുണ്ടായി.

ദൗലത്താബാദ്​ ജില്ലയിലെ ക്വിറ്റലാക്​ ഗ്രാമത്തിലാണ്​ ഞെട്ടിക്കുന്ന സംഭവമുണ്ടായത്​. സ്​ഫോടനത്തിൽ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാൻ സാധിച്ചി​ട്ടില്ലെന്ന്​ അഫ്​ഗാൻ സൈന്യം അറിയിക്കുകയുണ്ടായി. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിപോയെന്ന്​ സൈന്യം വ്യക്​തമാക്കി.

ബോംബുകളും മൈനുകളും നിർമിക്കാനായി വിദഗ്​ധർ ക്ലാസുകൾ നടത്തിയിരുന്നു എന്നാണ്​ പൊലീസ്​ വ്യക്​തമാക്കുന്നത്​. താലിബാനും സർക്കാറും തമ്മിലുള്ള സമാധാന ചർച്ചകൾ ആരംഭിച്ചതിനെ തുടർന്ന്​ അഫ്​ഗാനിലെ സംഘർഷങ്ങളിൽ അയവു വന്നിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button